Read in the name of thy Lord Who creates -Creates man from a clot, Read and thy Lord is most Generous, Who taught by the pen,Taught man what he knew not.
Saturday, 9 June 2012
Sunday, 3 June 2012
നമ്മളുണ്ടാവരുത് അക്കൂട്ടത്തില്‍
ഹാഫിദ് ഇബ്‌നു അസാകിര്‍ ഉദ്ധരിക്കുന്ന ഒരു സംഭവമുണ്ട്;
ആരാധനാ കാര്യങ്ങളില്‍ അതീവ നിഷ്‌ഠയോടെ ജീവിച്ചിരുന്ന ഒരാളുണ്ടായിരുന്നു. ദൈവഭയത്തില്‍ വിട്ടുവീഴ്‌ചയില്ലാതെയുള്ള ജീവിതം. യുവാവായിരുന്നെങ്കിലും തിന്മകളിലൊന്നും അകപ്പെടാതെയുള്ള ആ ജീവിതത്തില്‍ വെല്ലുവിളി നേരിട്ട സന്ദര്‍ഭമുണ്ടായി. സുന്ദരിയായ ഒരുവള്‍ അയാളെ പ്രണയിച്ചു. കലശലായ പ്രണയംകൊണ്ട് മതിമറന്ന അവള്‍ അയാളെ ശരീരബന്ധത്തിന് ക്ഷണിച്ചു. ശക്തമായ അവളുടെ പ്രലോഭനത്തില്‍ നിന്ന് കുതറി മാറാനാകാതെ അയാള്‍ ആ വലയില്‍ വീണു. ശരീരബന്ധത്തിനായി അവളൊരുക്കിയ മുറിയില്‍ പ്രവേശിച്ചപ്പോള്‍ അയാളുടെ മനസ്സിലേക്ക് ഒഴുകിയെത്തിയത് ഈ ഖുര്‍ആന്‍ വാചനമായിരുന്നു.
``അല്ലാഹുവിനെ സൂക്ഷിക്കുന്നവരുടെ അവസ്ഥയെന്തെന്നാല്‍, എപ്പോഴെങ്കിലും ശൈത്വാന്റെ സ്വാധീനത്താല്‍ അവരില്‍ ഒരു ദുര്‍വിചാരമുണര്‍ന്നാല്‍ ഉടനെ ബോധവാന്മാരാകുന്നു. തങ്ങളുടെ ശരിയായ മാര്‍ഗമേതെന്ന് തിരിച്ചറിയുകയും ചെയ്യുന്നു'' (അഅ്‌റാഫ് 201). ഈ വചനം ഹൃദയത്തിലുണര്‍ന്നതോടെ അയാള്‍ ബോധരഹിതനായി വീണു. ബോധമുണര്‍ന്നപ്പോള്‍ വീണ്ടും അതേ വചനം മനസ്സില്‍ അലതല്ലി. നിമിഷങ്ങള്‍ക്കകം അയാള്‍ മരണപ്പെടുകയും ചെയ്‌തു.
ഉമര്‍(റ) വന്ന്, യുവാവിന്റെ പിതാവിനെ ആശ്വസിപ്പിക്കുകയും സങ്കടം പങ്കിടുകയും ചെയ്‌തു. മൃതദേഹം രാത്രി ഖബ്‌റടക്കി. ഉമറും സുഹൃത്തുക്കളും ഖബ്‌റിന്നരികെയെത്തി മയ്യിത്ത് സംസ്‌കരിച്ചു. ശേഷം ഖബ്‌റിലേക്ക് ചൂണ്ടി ഉമര്‍(റ) പറഞ്ഞതിങ്ങനെ: ``അല്ലയോ ചെറുപ്പക്കാരാ, തന്റെ നാഥന്റെ സന്നിധിയില്‍ ഹാജരാവേണ്ടി വരുമെന്ന് ഭയപ്പെട്ടവര്‍ക്കെല്ലാം രണ്ട് സ്വര്‍ഗങ്ങളുണ്ട്'' (ഇബ്‌നുകസീര്‍ വാള്യം 2, പേജ് 279)
ഹൃദയ ധമനികളില്‍ തഖ്‌വ നിറയുമ്പോള്‍ ജീവിതരംഗങ്ങളെയെല്ലാം അത് ചികിത്സിച്ച് ഭേദമാക്കുക തന്നെ ചെയ്യും. പാപങ്ങളിലേക്ക് പതറുന്ന ഹൃദയത്തെ പുണ്യങ്ങളിലേക്ക് തിരിച്ചുപിടിക്കും. കുറ്റബോധം കൊണ്ട് ഹൃദയത്തെയും ജീവിതത്തെയും നവീകരിച്ചുകൊണ്ടിരിക്കും. അത്രയും കരുത്തുറ്റ ഈമാനും തഖ്‌വയും സംഭരിക്കുന്നതിലാകണം നമ്മുടെ ശ്രദ്ധ. ആരാധനകളില്‍ നിന്നും ഖുര്‍ആന്‍ പാരായണത്തില്‍ നിന്നും ലോകരക്ഷിതാവിന്റെ സന്നിധിയെയും സൂക്ഷ്‌മനിരീക്ഷണത്തെയും കൂടുതല്‍ പേടിക്കാനുള്ള പാഠമാണ് നാം പരിശീലിക്കേണ്ടത്. അല്ലാഹുവെപ്പറ്റി പറയപ്പെട്ടാല്‍ നടുങ്ങുന്ന ഹൃദയങ്ങള്‍ യഥാര്‍ഥ മുഅ്‌മിനിന്റെ അടയാളമായാണ് ഖുര്‍ആന്‍ വിശേഷിപ്പിച്ചത്.
സാധാരണ വിശ്വാസിക്ക് ഉള്‍ക്കൊള്ളാനാകുന്നതിനും അപ്പുറത്തുള്ള വിശേഷണമാണിത്. ആലോചിച്ചെടുക്കാനാകുന്നതിനുമപ്പുറം ഈമാനിന്റെ ഒരു തിളക്കമുണ്ട്. ഏതൊരാള്‍ക്കും എത്താന്‍ സാധിക്കുന്ന പദവിയാണത്. പക്ഷേ, ഭൗതിക കൗതുകങ്ങളില്‍ ഉഴലുന്ന ഹൃദയങ്ങള്‍ യഥാര്‍ഥ ഈമാനിന്റെയും തഖ്‌വയുടെയും രുചിയറിയാതെ പോകുന്നു. ആരാധനാ കര്‍മങ്ങളും ഖുര്‍ആന്‍ പാരായണവുമൊക്കെ ആവര്‍ത്തിക്കുന്ന ദിനചര്യകള്‍ ആകുമ്പോഴും ഹൃദയത്തെ ഉണര്‍ത്തുകയോ ഹൃദയത്തിലുറക്കുകയോ ചെയ്യുന്ന അനുഭവങ്ങളാകാതെ പോകുന്നുവെന്നതാണ് സങ്കടം!
``തന്റെ നാഥന്റെ സന്നിധിയില്‍ ഹാജരാകേണ്ടി വരുമെന്ന് ഭയപ്പെട്ട് ശരീരത്തിന്റെ ഇഷ്‌ടങ്ങളില്‍ നിന്ന് ആത്മാവിനെ തടഞ്ഞുനിര്‍ത്തുകയും ചെയ്യുന്നവര്‍-സ്വര്‍ഗമാണ് അവര്‍ക്കുള്ള അവസാന സങ്കേതം'' (അന്നാസിആത് 70)
ഈ വചനം ഇമാം മുജാഹിദ്(റ) വിശദീകരിക്കുന്നത് ഇമാം ഖുര്‍ത്വുബി ഉദ്ധരിക്കുന്നു: ``തെറ്റില്‍ അകപ്പെടുന്ന സമയത്ത് അല്ലാഹുവിനെക്കുറിച്ചോര്‍ത്തും അവനെ ഭയപ്പെട്ടും അതില്‍ നിന്ന് പിന്തിരിയുകയും കുറ്റങ്ങളും നിഷിദ്ധ കാര്യങ്ങളും ചെയ്യുന്നതില്‍ നിന്ന് ശരീരത്തിന്റെ ഇഷ്‌ടങ്ങളെ തടയുകയും ചെയ്യലാണിത്''.
``ശരീരത്തിന്റെ മോഹങ്ങള്‍ മനസ്സിനെ നയിക്കുന്ന കാലത്തു നിന്ന് എന്ന നീ കാത്തുകൊള്ളേണമേ'' എന്നൊരു പ്രാര്‍ഥന അബ്‌ദുല്ലാഹിബ്‌നു മസ്‌ഊദില്‍(റ) നിന്ന് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. എന്നിട്ടദ്ദേഹം സ്വഹാബികളോട് ഇങ്ങനെ പറയുകയും ചെയ്‌തു:
``സത്യം ഇച്ഛയെ നയിക്കുന്ന കാലത്താണ് നാമിപ്പോള്‍. ഇച്ഛ സത്യത്തെ നയിക്കുന്ന ഒരു കാലം ഇനി വരാനുണ്ട്. ആ കാലത്തില്‍ നിന്നും അല്ലാഹുവിനോട് ശരണം തേടുക.''
സ്വഹാബി പ്രമുഖന്‍ ഉബയ്യുബ്‌നു കഅ്‌ബിനോട് ഉമര്‍(റ) പങ്കുവെച്ച ഒരു സന്ദേശം അക്കാലത്തേക്ക് മാത്രമല്ല, എക്കാലത്തേക്കുമുള്ള മുന്നറിയിപ്പുകൂടിയാണ്.
``ഉബയ്യേ, എന്താണ് തഖ്‌വ?''
``കല്ലും മുള്ളും നിറഞ്ഞ ഇടവഴിയിലൂടെ ചെരുപ്പില്ലാതെ നടക്കുമ്പോള്‍ കാലില്‍ കല്ല് തട്ടാതിരിക്കാനും മുള്ള് തുളയ്‌ക്കാതിരിക്കാനും ശ്രദ്ധാപൂര്‍വമല്ലേ ഓരോ ചുവടും താങ്കള്‍ വെയ്‌ക്കുന്നത്? ആ ജാഗ്രതയാണ് തഖ്‌വ''
സമഗ്രവും അതീവ സുന്ദരവുമായ നിര്‍വചനം!
ഈമാനും ഇബാദത്തും പാപങ്ങളും വിദഗ്‌ധമായി കൂട്ടിയോജിപ്പിച്ച ജീവിതമാണ് നമ്മുടെ കാലത്ത് ഏറെയും. അക്കൂട്ടത്തില്‍ നമ്മളില്ലാതിരിക്കട്ടെ
Monday, 9 April 2012
ഭക്തിയും വ്യക്തിത്വവുമുള്ള വാക്കുകള്‍
ഉമര്‍(റ) പറഞ്ഞ ശ്രദ്ധേയമായൊരു വചനമുണ്ട്;
``നിശ്ശബ്ദനായിരുന്നതിന്റെ പേരില്‍ എനിക്കൊരിക്കലും ദു:ഖിക്കേണ്ടി വന്നിട്ടില്ല. എന്നാല്‍ സംസാരിച്ചതിന്റെ പേരില്‍ പലപ്പോഴും ദു:ഖിക്കേണ്ടി വന്നിട്ടുണ്ട്.''
വ്യക്തിത്വത്തിന്റെ സൂക്ഷ്‌മമായ അളവുകോലുകളിലൊന്നാണ് സംസാരം. മറ്റുള്ളവരെ അളക്കും മുമ്പ് സ്വന്തത്തെ വിലയിരുത്താനും വാക്ക് തന്നെയാണ് മികച്ച മാര്‍ഗം. `സംസാരം കുറച്ചാല്‍ പാപങ്ങള്‍ കുറയ്‌ക്കാം' എന്ന് ഉമറുബ്‌നു അബ്‌ദുല്‍അസീസ് പറഞ്ഞത് വെറുതെയല്ല. വാക്കിന്റെ വില അറിയുമ്പോള്‍ അളന്നുമുറിച്ചു മാത്രം അതുപയോഗിക്കുന്ന അവസ്ഥ വരും. ഇല്ലെങ്കില്‍ പിന്നീട് ദു:ഖിച്ചുകൊണ്ടേയിരിക്കും. നല്ല സംസാരമെന്ന ഒറ്റക്കാരണത്താല്‍ അല്ലാഹുവിങ്കല്‍ ഒരാള്‍ക്ക് ഉന്നതസ്ഥാനം കൈവരുമെന്ന് തിരുനബി(സ) പറഞ്ഞിട്ടുണ്ട്. സൂക്ഷ്‌മമായല്ലാതെയാണ് വാക്കുകളെങ്കില്‍ നേരെ തിരിച്ചുമാകും അവസ്ഥ.
കടുത്ത പാപങ്ങളായി ഇസ്‌ലാം താക്കീതുചെയ്‌തിട്ടുള്ളതില്‍ വലിയൊരു പങ്കും സംഭവിക്കുന്നത് വാക്കിന്റെ ദുരുപയോഗം കാരണമായതിനാലാകാം ഇക്കാര്യത്തില്‍ ഇത്രയും നിര്‍ദേശങ്ങള്‍ നല്‍കിയത്. അസത്യം, അഹങ്കാരം, ധിക്കാരം, പരിഹാസം, പരദൂഷണം, അസൂയ തുടങ്ങിയ നിരവധി തിന്മകളിലേക്കെത്താന്‍ സൂക്ഷ്‌മതയില്ലാത്ത വാക്കുകള്‍ക്ക് കഴിയും. ഇരുതല മൂര്‍ച്ചയുള്ള കത്തിപോലെയാണ് ഓരോ വാക്കും. കരുതലോടെ ഉപയോഗിച്ചില്ലെങ്കില്‍ ഉടമയ്‌ക്കു തന്നെ മുറിവേല്‍ക്കും.
കണ്ടതെല്ലാം പറയാനുള്ളതോ കേട്ടതെല്ലാം വിശ്വസിക്കാനുള്ളതോ അല്ലെന്ന് വീണ്ടും വീണ്ടും നമ്മള്‍ സ്വന്തത്തോട് ഉപദേശിച്ചുകൊണ്ടിരിക്കണം. ``സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. നല്ല വാക്കു പറയുക. എങ്കില്‍ നിങ്ങളുടെ കര്‍മങ്ങള്‍ അവന്‍ നല്ലതാക്കും. നിങ്ങള്‍ക്ക് പാപങ്ങള്‍ പൊറുത്തുതരും.'' (അഹ്‌സാബ് 70,71)
ആഇശ(റ) പഠിപ്പിക്കുന്നു: ``അല്ലാഹുവിന്റെ ദൂതന്‍ നിങ്ങളെപ്പോലെ തുരുതുരാ സംസാരിക്കുന്നയാളായിരുന്നില്ല. അവിടുന്ന് പറയുന്ന വാക്കുകള്‍ ഒരാള്‍ക്ക് എണ്ണാന്‍ പോലും സാധിക്കുമായിരുന്നു.'' (ബുഖാരി). ഉണങ്ങാത്ത മുറിവുണ്ടാക്കാന്‍ ഒറ്റവാക്കുമതിയാകും. മറക്കാത്ത നല്ല ഓര്‍മയാകാനും ഒറ്റവാക്കു മതിയെന്നത് നമ്മുടെയൊക്കെ അനുഭവമാണല്ലോ. എങ്ങനെ, എപ്പോള്‍, എവിടെ, ആരോട് ഉപയോഗിക്കുന്നുവെന്ന് ഒന്നിലേറെ പ്രാവശ്യം ആലോചിച്ച ശേഷമേ ഓരോ വാക്കും നാവില്‍ നിന്നും പുറത്തിറങ്ങാവൂ.
തിരുനബിയുടെ അതിശക്തമായ മുന്നറിയിപ്പ് കേള്‍ക്കൂ; ``ഒരാള്‍ സല്‍ക്കര്‍മങ്ങളിലൂടെ സ്വര്‍ഗത്തോട് അടുത്തുകൊണ്ടിരിക്കും. അയാളുടെയും സ്വര്‍ഗത്തിന്റേയുമിടയില്‍ കട്ടിയുള്ളൊരു വടിയുടെ മാത്രം അകലമേ ബാക്കിയുണ്ടാകൂ. അപ്പോഴാണ് അയാള്‍ അല്ലാഹുവിനിഷ്‌ടമല്ലാത്ത ഒരു വാക്കു പറയുന്നത്. അക്കാരണത്താല്‍ `സ്വന്‍ആ'യിനേക്കാള്‍ അകലേക്ക് അയാള്‍ സ്വര്‍ഗത്തില്‍ നിന്നും അകറ്റപ്പെടും.'' (അഹ്‌മദ് 464, അസ്‌ബഹാനി തര്‍ഹീബ് 2362)
ഹൃദയത്തില്‍ നിന്നു വരുന്ന വാക്കുകള്‍ കേള്‍ക്കുന്നവരുടേയും ഹൃദയത്തില്‍ തട്ടുന്നു. നാവില്‍ നിന്നുമാത്രം വരുന്ന വാക്കുകള്‍ ചെവിയിലേ തട്ടൂ. ഇഷ്‌ടകരമായ വാക്കുകൊണ്ടും പറയുന്ന രീതികൊണ്ടും കേള്‍ക്കുന്നവരുടെ ഹൃദയത്തിലൊരിടം നേടാന്‍ കഴിയുന്നു. സ്‌നേഹത്തോടെയാണെങ്കില്‍ വിമര്‍ശനങ്ങള്‍ പോലും സന്തോഷത്തോടെ കേട്ടിരിക്കും. തോളില്‍ തട്ടി പറയുന്ന അഭിനന്ദനത്തിന്റെ ഒരു കൊച്ചുവാക്കു മതിയാകും മറ്റൊരാളുടെ മനസ്സില്‍ നമ്മളെന്നും പൂത്തുനില്‍ക്കാന്‍. പുഞ്ചിരിയോടെ പറയുന്ന വാക്കുകള്‍ മറന്നു പോയാലും, ആ പുഞ്ചിരി മായാതെ ഓര്‍മിക്കപ്പെടുക തന്നെ ചെയ്യും.
വാക്കുകളില്‍ കൂടുതലും പാഴ്‌വാക്കുകളാണ്. രണ്ടുപേര്‍ കൂടിയാല്‍ പറയാനുള്ളത് മൂന്നാമതൊരാളെക്കുറിച്ചാകുന്നു. മൂന്നുപേരാണെങ്കില്‍ നാലാമതൊരാളെക്കുറിച്ചും. `ഞാന്‍' എന്ന പദം അധികമുപയോഗിക്കാതിരുന്നാല്‍ വാക്കുകൊണ്ടുള്ള അഹംഭാവത്തില്‍ നിന്ന് കുറേയൊക്കെ രക്ഷപ്പെടാം. വ്യക്തികളെപ്പറ്റി പറയുന്നതിലേറെ ആശയങ്ങളെപ്പറ്റി പറയാനാകട്ടെ നമുക്കിഷ്‌ടം. പരിഹാസമോ പരനിന്ദയോ മുഖസ്‌തുതിയോ അമിതാലങ്കാരമോ വരാതിരിക്കാന്‍ അതായിരിക്കും നല്ലത്.
ഇമാം ഹസന്‍ ബസ്വരി ഉണര്‍ത്തുന്നു; ``ബുദ്ധിശാലിയുടെ നാവ് അയാളുടെ ഹൃദയത്തിന്റെ പിറകിലായിരിക്കും. സംസാരിക്കാനുദ്ദേശിക്കുമ്പോള്‍ അയാള്‍ ഹൃദയത്തോട് സമ്മതം ചോദിക്കും. അനുവദിച്ചാല്‍ മാത്രം സംസാരിക്കും. ഇല്ലെങ്കില്‍ മിണ്ടാതിരിക്കും. അവിവേകിയുടെ ഹൃദയം അയാളുടെ നാവിന്‍ തുമ്പിലായിരിക്കും. ഹൃദയത്തിലേക്ക് അയാള്‍ തിരിഞ്ഞുനോക്കുകയില്ല. നാവിലെന്തു വന്നുവോ അത് വിളിച്ചു പറഞ്ഞുകൊണ്ടിരിക്കും.'' (ഇബ്‌നുമുബാറക്; കിതാബുസ്സുഹ്‌ദ് 389)
മഹാപണ്ഡിതന്‍ ഹാതിം അസ്വമ് പറഞ്ഞതിങ്ങനെ; ``അല്ലാഹുവിന് നല്‍കാന്‍ ഒരു ഉത്തരം കണ്ടുവെച്ചിട്ടല്ലാതെ ഒരു വാക്കും പറയുന്നതെനിക്കിഷ്‌ടമല്ല. അന്ത്യനാളില്‍ അല്ലാഹു എന്നോട് ചോദിക്കും; നീ എന്തിനാണങ്ങനെ പറഞ്ഞത്? അപ്പോള്‍ `നാഥാ ഇന്ന കാരണത്താല്‍' എന്നെനിക്ക് ഉത്തരം നല്‍കാന്‍ കഴിയണം.'' (താരീഖു ബഗ്‌ദാദ് 8245)
ഇഹലോകത്ത് എന്തു നഷ്‌ടമുണ്ടായാലും നാലു കാര്യങ്ങള്‍ കൂടെയുണ്ടെങ്കില്‍ പേടി വേണ്ടെന്ന് തിരുനബി പറഞ്ഞിട്ടുണ്ട്. സത്യം മാത്രം പറയുന്ന നാവ്, ഉത്തരവാദിത്വബോധം, നല്ല സമ്പാദ്യത്തിലൂടെയുള്ള ഭക്ഷണം, മികച്ച സ്വഭാവം എന്നിവയാണവ. (സ്വഹീഹുല്‍ ജാമിഅ് 3741, അല്‍ബാനി)
സൂക്ഷ്‌മതയുള്ള വാക്കുകള്‍ കൊണ്ട് സൂക്ഷ്‌മതയുള്ള ജീവിതം പണിയാം. നല്ല വാക്കുകളാല്‍ നല്ല വ്യക്തിത്വം കൈവരുമെന്നതുമുറപ്പ്. പറഞ്ഞുപോയ വാക്കുകള്‍ ഒരിക്കലും നമ്മെ സങ്കടപ്പെടുത്താതിരിക്കട്ടെ. പറയാതിരുന്ന വാക്കുകള്‍ എന്നും ആശ്വാസവുമാകട്ടെ.
Tuesday, 20 March 2012
കടം വാങ്ങുന്നതിനും കൊടുക്കുന്നതിനും മുന്പ് .....
അസ്സലാമു അലൈക്കും,
ജീവിതത്തിന്റെ പല ഘട്ടങ്ങളില്‍ ആയി പല ആവശ്യങ്ങള്‍ക്കുമായി നാം എല്ലാവരും കടം (അത് പണമായിട്ടോ അല്ലെങ്കില്‍ മറ്റു പല വസ്തുക്കളും ആയിട്ടോ) വാങ്ങുന്നവരും കൊടുക്കുനവരും ആണ്. കടം വാങ്ങുന്നതിന് മുന്പ് അത് ആവശ്യമാണോ, അത്യാവശ്യമാണോ, അതോ അനാവശ്യമാണോ ആരും ചിന്തിക്കാറില്ല. അതിനു ആദ്യം എന്താണ് ആവശ്യം, അത്യാവശ്യം, പിന്നെ അനാവശ്യം എന്നും നാം മനസിലാക്കേണ്ടതുണ്ട്.
ഇനി, കടം വാങ്ങുന്നവരും കൊടുക്കുന്നവരും നിര്‍ബന്ധം ആയും അത് എഴുതി വെക്കണം എന്ന് വിശുദ്ധ ഖുറാനില്‍ വ്യക്തമായി പ്രതിപാതിചിട്ടുണ്ട്. പക്ഷെ, നമ്മില്‍ എത്ര പേര്‍ വിശുദ്ധ ഖുറാനില്‍ പറഞ്ഞ പ്രകാരം ചെയ്യാറുണ്ട്. എന്ത് കൊണ്ടോ ആ കാര്യത്തില്‍ നാം എല്ലാവരും മടി കാണിക്കുന്നവരുമാണ്. താഴെ കൊടുത്ത സൂറ ബഖറയില്‍ നിന്നുള്ള സൂക്തം നോക്കുക..
"സത്യവിശ്വാസികളേ, ഒരു നിശ്ചിത അവധിവെച്ചു കൊണ്ട് നിങ്ങള്‍ അന്യോന്യം വല്ല കടമിടപാടും നടത്തിയാല്‍ നിങ്ങള്‍ അത് എഴുതി വെക്കേണ്ടതാണ്. ഒരു എഴുത്തുകാരന്‍ നിങ്ങള്‍ക്കിടയില്‍ നീതിയോടെ അത് രേഖപ്പെടുത്തട്ടെ. ഒരു എഴുത്തുകാരനും അല്ലാഹു അവന്ന് പഠിപ്പിച്ചുകൊടുത്ത പ്രകാരം എഴുതാന്‍ വിസമ്മതിക്കരുത്. അവനത് എഴുതുകയും, കടബാധ്യതയുള്ളവന്‍ (എഴുതേണ്ട വാചകം) പറഞ്ഞുകൊടുക്കുകയും ചെയ്യട്ടെ. തന്‍റെരക്ഷിതാവായ അല്ലാഹുവെ അവന്‍ സൂക്ഷിക്കുകയും (ബാധ്യതയില്‍) അവന്‍ യാതൊന്നും കുറവ് വരുത്താതിരിക്കുകയും ചെയ്യേണ്ടതാണ്. ഇനി കടബാധ്യതയുള്ള ആള്‍ വിവേകമില്ലാത്തവനോ, കാര്യശേഷിയില്ലാത്തവനോ, (വാചകം) പറഞ്ഞുകൊടുക്കാന്‍ കഴിവില്ലാത്തവനോ ആണെങ്കില്‍ അയാളുടെ രക്ഷാധികാരി അയാള്‍ക്കു വേണ്ടി നീതിപൂര്‍വ്വം (വാചകം) പറഞ്ഞു കൊടുക്കേണ്ടതാണ്. നിങ്ങളില്‍ പെട്ട രണ്ടുപുരുഷന്‍മാരെ നിങ്ങള്‍ സാക്ഷി നിര്‍ത്തുകയും ചെയ്യുക. ഇനി ഇരുവരും പുരുഷന്‍മാരായില്ലെങ്കില്‍ നിങ്ങള്‍ ഇഷ്ടപെടുന്ന സാക്ഷികളില്‍ നിന്ന് ഒരു പുരുഷനും രണ്ട് സ്ത്രീകളും ആയാലും മതി. അവരില്‍ ഒരുവള്‍ക്ക് തെറ്റ് പറ്റിയാല്‍ മറ്റവള്‍ അവളെ ഓര്‍മിപ്പിക്കാന്‍ വേണ്ടി. (തെളിവ് നല്‍കാന്‍) വിളിക്കപ്പെട്ടാല്‍ സാക്ഷികള്‍ വിസമ്മതിക്കരുത്. ഇടപാട് ചെറുതായാലും വലുതായാലും അതിന്റെ അവധി കാണിച്ച് അത് രേഖപ്പെടുത്തി വെക്കാന്‍ നിങ്ങള്‍ മടിക്കരുത്. അതാണ് അല്ലാഹുവിങ്കല്‍ ഏറ്റവും നീതിപൂര്‍വ്വകമായതും, സാക്ഷ്യത്തിന് കൂടുതല്‍ ബലം നല്‍കുന്നതും, നിങ്ങള്‍ക്ക് സംശയം ജനിക്കാതിരിക്കാന്‍ കൂടുതല്‍ അനുയോജ്യമായിട്ടുള്ളതും. എന്നാല്‍ നിങ്ങള്‍ അന്യോന്യം റൊക്കമായി നടത്തിക്കൊണ്ടിരിക്കുന്ന കച്ചവട ഇടപാടുകള്‍ ഇതില്‍ നിന്നൊഴിവാകുന്നു. അതെഴുതി വെക്കാതിരിക്കുന്നതില്‍ നിങ്ങള്‍ക്ക് കുറ്റമില്ല. എന്നാല്‍ നിങ്ങള്‍ ക്രയവിക്രയം ചെയ്യുമ്പോള്‍ സാക്ഷി നിര്‍ത്തേണ്ടതാണ്. ഒരു എഴുത്തുകാരനോ സാക്ഷിയോ ദ്രോഹിക്കപ്പെടാന്‍ പാടില്ല. നിങ്ങളങ്ങനെ ചെയ്യുകയാണെങ്കില്‍ അത് നിങ്ങളുടെ ധിക്കാരമാകുന്നു. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. അല്ലാഹു നിങ്ങള്‍ക്ക് പഠിപ്പിച്ചു തരികയാകുന്നു. അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു."(2 :282)
ഇതിനു പുറമേ ഒരുപാട് ഹദീസും അവതരിചിട്ടുണ്ട്. കടം ഉള്ളവരുടെ (അത് എന്ത് വസ്തുവായാലും) അത് കൊടുത്തു വീട്ടാതെ (അല്ലെങ്കില്‍ ആരങ്കിലും ഏല്‍ക്കാതെ) അവരുടെ മയ്യത്ത് നമസ്കാരം പോലും നമസ്കരിക്കാന്‍ പാടില്ല എന്ന് പ്രതിപാതിക്കുന്ന ഹദീസികളും നാം എല്ലാവരും വായിച്ചു മനസിലാക്കിയിട്ടുണ്ടാകും.
എന്നിട്ടും നമ്മില്‍ എത്രപ്പേര്‍ കടം വാങ്ങുമ്പോഴും കൊടുക്കുമ്പോഴും അത് എഴുതി വെക്കാറുണ്ട് . എന്ത് കൊണ്ടോ നമ്മില്‍ പല പേരും അത് ചെയ്യാറില്ല ... ഒരു പക്ഷെ മുന്നാമത് ഒരാള്‍ അറിയുമല്ലോ എന്നുള്ള വിചാരം ആയിരിക്കും എഴുതി വെക്കുന്നതില്‍ നിന്നും നമ്മെ പിന്തിരിപ്പിക്കുന്നത്. എന്നാല്‍ എല്ലാം അള്ളാഹു അറിയുന്നുണ്ട് എന്ന കാര്യം ഇതിലുടെ നാം വിസ്മരിച്ച് പോകുകയാണോ....
തീര്‍ച്ചയായും ഇതുകൊണ്ട് അള്ളാഹു കടമിടപാടു നടത്തുന്നവര്‍ക്ക് നന്മയും ഗുണകാംഷയും മാത്രമായിരിക്കും ഉധേഷിചിട്ടുള്ളത്.. ഇങ്ങനെ എഴുതി വെക്കുന്നത് കൊണ്ട് താഴെ പറയുന്ന ചില ഗുണങ്ങളും കടമിടപാടു നടത്തുന്നവര്‍ക്ക് ഉണ്ടാകും ...
- . ഇടപാട് നടത്തുന്നവരില്‍ ആരെങ്കിലും ഒരാളുടെ അഭാവത്തില്‍ സാക്ഷികള്‍ മുഖേന ഇടപാട് തീര്‍ക്കാവുന്നതാണ്.
- .തീര്‍ച്ചയായും മൂനാമത് ഒരാള്‍ അറിയുമല്ലോ എന്ന ഒരു ആശങ്ക കടം വാങ്ങുന്ന വ്യക്തിക്ക് ഒരു പക്ഷെ ഉണ്ടായേക്കാം .. അങ്ങനെ കടം വാങ്ങുന്നത് ഒഴിവവുകയോ അല്ലെങ്കില്‍ ആവര്തിക്കതിരിക്കുകയോ ചെയ്യാം.
ഇതിനെല്ലാം പുറമേ, ഖുറാനില്‍ പറഞ്ഞ രീതിയില്‍ കടമിടപാടു നടത്തുമ്പോള്‍ തീര്‍ച്ചയായും അള്ളാഹു ഉദ്ദേശിച്ച പ്രതിഫലം നമുക്ക് ലഭിക്കുകയും ചെയ്യും.
അള്ളാഹു നമ്മെ എല്ലാവരെയും ഖുര്‍ആന്‍ പഠിക്കുവാനും അതനുസരിച്ച് ജീവിക്കുവാനും അനുഗ്രഹിക്കുമാറാകട്ടെ .... (ആമീന്‍)
Friday, 16 March 2012
Amazing Advice on Abortion
Assalamu
Alaikkum,
Please
read full story before reaching a conclusion.
Recently a young woman carrying a tiny infant came to visit the imam
(prayer leader) of the local mosque and explained –
"Imam,
I am so depressed and you are the only one who can help me!"
The imam asked what her problem was, and she
continued -
"First of all, I just had my first baby
only a few months ago, and now I am already pregnant with my second baby. I am
exhausted, I am worried about my health and we have very little money. So, two
children right now is just not possible."
The imam asked -
"So what is your question, sister?"
She replied -
"Well, I want you to give a fatwah (Islamic ruling) that
it's OK to perform an abortion operation and get me out of this problem"
The imam just sat there, without saying a
word for a while, then he looked up at her and said -
"I believe I have the best solution for
your problem, health wise, safety wise and money wise - and it will all be over
in just minutes"
The young woman breathed a sigh of relief
and smiled as her face grew brighter -
"So, you will give me the fatwah to have
abortion right away?"
The imam shook his head from side to side,
and then gave a firm look with his eyes as he began to explain a plan -
"No. Another idea. You said you don't
want two babies at the same time. You want rest. Your health is a concern. You
want this over with quickly. And you don't have a lot of money.
So, my idea is simple, easy, safe and best of
all it's free!"
She sat up, wrinkled her brow and with
tightly closed lips, she whispered -
"What are you talking about . .?"
The imam replied -
Well, you can just kill the boy in your arms
- that way you can rest up until the other one is born. You don't have to take
care of 2 children - you don't suffer or risk your life with an operation
-
See, if you are going to kill one, what difference does it matter which one? Mainly, there is no danger for you, you get rest and peace and don't have to deal with two kids. And it's free - What do you think about my idea?
See, if you are going to kill one, what difference does it matter which one? Mainly, there is no danger for you, you get rest and peace and don't have to deal with two kids. And it's free - What do you think about my idea?
He rose from his chair and reached out for
the child in her arms. Just then she jumped up, squeezing her baby boy to her
chest, backing away from the imam's outstretched arms, and almost screaming,
she said -
"Are you crazy? What kind of imam are
you? That's horrible! Kill my child? - that's murder! - a terrible crime! You
should be ashamed!"
The imam returned to his seat and sat back
down, smiling and said -
"I totally agree. But after all, you
seem to be OK with killing one of your children, I was only offering to make
easier for you and save some money. Sounded like the best solution to me, you
know? If you understand it is murder, then perhaps it is you who should be
ashamed . . .
The mother pulled her child even closer,
hugging him and suddenly started crying -
"Oh my God! What was I thinking? How
could I even think about myself over my own child. My baby! My
baby!"
The imam smiled, aware he had made his
point. She now understood clearly, there's no difference in killing a child who
is wrapped in your arms or in snug your womb. It is still taking a life - an
innocent child's life.
"Dear sister, Islam teaches us, that taking
any innocent life, is as though you have killed all of humanity - but saving
the innocent life is as though you saved all of humanity"
Some call abortion - "Freedom of
choice". Islam considers that a child is not a choice - It's your baby,
your child, your legacy - a human being, like you.
Quran says:
Say, "Come, I will recite what your
Lord has prohibited to you. [He commands] that you not associate anything with
Him, and to parents, good treatment, and do not kill your children out of
poverty; We will provide for you and them. And do not approach immoralities –
what is apparent of them and what is concealed. And do not kill the soul which
Allah has forbidden [to be killed] except by [legal] right. This has He
instructed you that you may use reason."
- [Allah's Quran chapter 12, verse 9]
. . (Allah) has decreed upon the
Children of Israel that whoever kills a soul unless for a soul or for
corruption in the land – it is as if he had killed all of mankind. And
whoever saves one – it is as if he had saved all of mankind.
- [Allah's Quran chapter 4, verse 34]
And when the girl [who was] buried alive is
asked. For what sin she was killed.
- [Allah's Quran chapter 81, verses 8 & 9]
- [Allah's Quran chapter 81, verses 8 & 9]
And regarding those who have asked about
"suicide" - here is what the prophet, peace be upon him, had to say:
"Whoever throws himself down from a
mountain and kills himself will be throwing himself down in the Fire of Hell
forever and ever.Whoever drinks poison and kills himself will be sipping it in the Fire of Hell
forever and ever.
[Sahih Bukhaari: 5442, Muslim: 109]
Whoever kills himself with a piece of iron will have that iron in his hand,
thrusting it into his belly in the Fire of Hell forever and ever."
Friday, 9 March 2012
ജീവിതഘടികാരം നിലയ്‌ക്കും മുമ്പ്...
ഭക്ഷണത്തോടൊപ്പം അച്ചാറ് കൂട്ടാറുള്ളത് എങ്ങനെയാണ്? വളരെക്കുറച്ച്, അല്‌പമൊരു പുളി രുചിക്കാന്‍ മാത്രം; അല്ലേ...?
പ്രധാന ഭക്ഷണത്തെക്കാള്‍ അച്ചാറു കൂട്ടുന്നയാളെ കണ്ടാല്‍ നമുക്കെന്തുതോന്നും...? പക്വമതിയായ ഒരാളുടെ ലക്ഷണമല്ല അതെന്ന് ഉറപ്പാണ്.ഇനി നമ്മുടെയൊക്കെ ജീവിതത്തിലേക്ക് വരാം. ഈ ജീവിതം വളരെ പ്രധാനമാണ്. ഓരോ സെക്കന്‍ഡും വിലപ്പെട്ടതാണെന്നു മാത്രമല്ല, അവയോരോന്നും ജീവിതത്തില്‍ ഒരിക്കല്‍ മാത്രമേ ലഭിക്കുന്നുള്ളൂ.
അങ്ങനെ കുറെ സെക്കന്‍ഡുകള്‍ ചേര്‍ന്നതാണ്, അതീവ വേഗതയില്‍ തീര്‍ന്നുകൊണ്ടിരിക്കുന്ന ഈ ആയുഷ്‌കാലം. ജനനമെന്ന മൂന്നക്ഷരത്തിനും മരണമെന്ന മറ്റൊരു മൂന്നക്ഷരത്തിനുമിടയില്‍ ജീവിതമെന്ന ഈ മൂന്നക്ഷരം കൊണ്ട് നമുക്ക് നിര്‍വഹിക്കാനുള്ള ദൗത്യമാകട്ടെ ഏറെ ഗൗരവമുള്ളതാണുതാനും. പക്ഷേ, എല്ലാവരും ജീവിക്കുന്നവരാണെങ്കിലും ജീവിതത്തെക്കുറിച്ച് ആലോചിക്കുന്നവര്‍ വളരെക്കുറച്ചേയുള്ളൂ. ജീവിക്കുന്നത്ര എളുപ്പമല്ല ജീവിതത്തെക്കുറിച്ച ആലോചന.
ഇമാം ഗസ്സാലി(റ) ഉദ്ധരിക്കുന്ന ഒരു സാരോപദേശ കഥയുണ്ട്; വന്യമൃഗത്തിന്റെ മുന്നില്‍ പെട്ട ഒരു യാത്രികന്‍ ജീവനും കൊണ്ടോടി കിണറ്റില്‍ ചെന്നു വീഴുന്നു. വീഴുന്നതിനിടെ അയാള്‍ക്കൊരു വള്ളിയില്‍ പിടിക്കാന്‍ സാധിക്കുന്നു. കിണറ്റിലേക്ക് നോക്കുമ്പോള്‍ പാമ്പുകള്‍ ഇഴയുന്നു. മുകളില്‍ വന്യമൃഗവും. പിടികിട്ടിയ വള്ളിയതാ കറുത്തതും വെളുത്തതുമായ രണ്ട് എലികള്‍ കാര്‍ന്നുതിന്നുകൊണ്ടിരിക്കുന്നു..! ഹൃദയം തകരുന്ന ഭയപ്പാടോടെ തകര്‍ന്നുപോയ ആ നിമിഷത്തില്‍ ചുണ്ടിലേക്കുറ്റുന്ന മധുരമുള്ള ഏതാനും തേന്‍ തുള്ളിയില്‍ ആ മനുഷ്യന്‍ എല്ലാം മറക്കുന്നു. ജീവിത യാഥാര്‍ഥ്യങ്ങളെയെല്ലാം വിസ്‌മരിച്ച അയാള്‍, തേന്‍ തുള്ളി നല്‍കിയ അല്‍പസുഖത്തില്‍ മുഴുകുന്നു. മനുഷ്യരില്‍ അധികവുമിങ്ങനെയാണെന്ന് പറഞ്ഞ് ഇമാം കഥയവസാനിപ്പിക്കുന്നു.
നിമിഷരസങ്ങളുടെ ആലസ്യത്തിലാണ് എക്കാലത്തെയും മനുഷ്യന്‍. അതീവ ജാഗ്രതയോടെ നിര്‍വഹിച്ചുതീര്‍ക്കേണ്ട ആയുഷ്‌കാലത്തെ അലസഭാവത്തോടെ എതിരേല്‍ക്കുന്നവര്‍. നിമിഷങ്ങളും ദിവസങ്ങളും വര്‍ഷങ്ങളും ജീവിത പുസ്‌തകത്തില്‍ നിന്ന് കൊഴിഞ്ഞുകൊണ്ടിരിക്കുമ്പോഴും മുഖത്ത് വീഴുന്ന ചുളിവും നെറുകില്‍ വിടരുന്ന നരയും തന്ത്രപൂര്‍വം മറച്ചുവെച്ച് വീണ്ടും അല്‌പ സുഖങ്ങളുടെ പിന്നാലെ പായുന്നവര്‍..! മറ്റൊരു ലോകത്ത് നല്‍കാമെന്ന് രക്ഷിതാവ് വാഗ്‌ദാനം ചെയ്‌ത സുഖങ്ങളെ മറന്ന് ഒറ്റ ജീവിതം കൊണ്ട് എല്ലാം ആസ്വദിച്ച് അവസാനിക്കുന്ന അവിവേകികളാവുന്നു ഈ പാവം മനുഷ്യര്‍.
എത്ര കിട്ടിയാലും മതിവരാത്ത മനസ്സിന്റെ ആര്‍ത്തിയും ലഭ്യമായതിലൊന്നും സംതൃപ്‌തമാകാത്ത ദുര്‍വിചാരങ്ങളും അത്യധികം സങ്കടകരമായ പര്യവസാനത്തിലേക്കാണ് നമ്മെയെത്തിക്കുകയെന്ന് ഖുര്‍ആന്‍ എത്ര തവണയാണ് പറഞ്ഞത്..! വരാനിരിക്കുന്ന ലോകത്തിന്റെ ഭയാനകതകളെ മുന്‍കൂട്ടി തന്നെ പറഞ്ഞുതന്നിട്ടും ചുറ്റുമുള്ള അല്‍പരസങ്ങളിലേക്ക് നമ്മുടെയൊക്കെ മനസ്സ് വഴുതിപ്പോകുന്നില്ലേ?
അത്യാവശ്യമല്ലാത്ത പലതിലും പെട്ട്, അനിവാര്യമായ ഒട്ടേറെ കാര്യങ്ങള്‍ നിര്‍വഹിക്കാനാവാതെ നമ്മുടെ രാപ്പകലുകളിതാ തീര്‍ന്നുകൊണ്ടിരിക്കുന്നു. ഓരോ ദിവസത്തെയും വിലയിരുത്തുമ്പോള്‍ കാര്യമായതൊന്നും കാണാനാവാതെ ഓരോ രാത്രിയും കിടന്നുറങ്ങുന്നു. പുതിയൊരു പ്രഭാതം കൂടി ലഭിക്കുമ്പോഴും കാര്യങ്ങള്‍ പഴയതുപോലെ തന്നെ പിന്നെയും തുടരുന്നു. കര്‍മ പുസ്‌തകത്തില്‍ കനമുള്ളതൊന്നും ബാക്കിയാക്കാതെ കടന്നുപോകുന്നതിനിടയില്‍ വളരെപ്പെട്ടെന്നതാ ജീവിത ഘടികാരം നിലച്ചുപോകുന്നു..! `രണ്ടുദിനങ്ങള്‍ ഒരേപോലെ ആയവന്‍ നഷ്‌ടക്കാരന്‍` എന്ന് അറബിയിലൊരു ചൊല്ലുണ്ട്. പുതിയതൊന്നുമില്ലാതെ ഒരു പുതിയ ദിവസം, പുതിയ ശീലങ്ങളില്ലാതെ, പുതിയ തീരുമാനങ്ങളില്ലാതെ, പുതിയ നന്മകളില്ലാതെ പുതിയ ദിവസവും പുതിയ വര്‍ഷവും കഴിഞ്ഞുപോകുന്നവര്‍ നഷ്‌ടക്കാര്‍ തന്നെയല്ലേ?
മഹാപണ്ഡിതനായിരുന്ന ആമിറുബ്‌നു അബ്‌ദില്ല രോഗക്കിടക്കയിലായിരിക്കുമ്പോള്‍ വല്ലാതെ കരയാറുണ്ടായിരുന്നുവത്രെ. അതിന്റെ കാരണമെന്തെന്ന് സുഹൃത്തുക്കള്‍ ചോദിച്ചപ്പോള്‍ ഉന്നതനായ ആ സത്യവിശ്വാസിയുടെ ഉത്തരമിങ്ങനെയായിരുന്നു; `ഇഹലോകത്തോടുള്ള കൊതി കൊണ്ടോ മരിക്കാനുള്ള ഭയം കൊണ്ടോ അല്ല ഞാന്‍ കരയുന്നത്. മരണത്തിനു ശേഷമുള്ള എന്റെ യാത്രക്കാവശ്യമായ വിഭവങ്ങള്‍ എനിക്ക് കുറച്ചല്ലേയുള്ളൂവെന്ന ചിന്തയാലാണ് കൂട്ടുകാരേ എന്റെയീ കണ്ണീര്‍. ഇറങ്ങിയും കയറിയുമിതാ എന്റെ ജീവിതയാത്ര തീരുകയാണ്. സ്വര്‍ഗത്തിലേക്കോ നരകത്തിലേക്കൊ എന്റെയീ യാത്ര..?!
ഭക്തനായി ജീവിച്ച പണ്ഡിതനായിരുന്ന ആമിറുബ്‌നു അബ്‌ദില്ല ഈ ലോകത്തിന്റെ വര്‍ണപ്പൊലിമയില്‍ നിന്ന് വിട്ടുനിന്നുള്ള ജീവതമായിരുന്നു നയിച്ചത്. ബൈതുല്‍ മഖ്‌ദിസിലായിരുന്നു അവസാനകാലം ചെലവിട്ടത്. സ്വഹാബി പ്രമുഖന്‍ അബൂമൂസല്‍ അശ്‌അരിയുടെ പ്രിയങ്കരനായ ശിഷ്യനുമായിരുന്നു. ധാരാളം നന്മകള്‍ ചെയ്‌തിട്ടും ജീവിതത്തെ ആശങ്കയോടെ കാണുന്നു. ഇവിടുന്നു പോകുമ്പോള്‍ കാര്യമായൊന്നുമില്ല എന്ന ആധിയോടെ കരയുന്നു..! എങ്കില്‍ എത്രയെത്ര കണ്ണീരില്‍ കുതിര്‍ന്നുപോകേണ്ടി വരും നമ്മളൊക്കെ..?
സുഖങ്ങളും രസങ്ങളുമൊക്കെ ജീവിതത്തില്‍ വേണം. പക്ഷേ, അവയെല്ലാം അച്ചാറുപോലെ മതി. ഭക്ഷണത്തെക്കാള്‍ അച്ചാറു കൂട്ടുന്നുണ്ടോ എന്ന് ഞാന്‍ എന്നെ പരിശോധിക്കാം; നിങ്ങള്‍ നിങ്ങളെയും.
Monday, 6 February 2012
ശുപാര്‍ശ
اسلامو علیکم
ശുപാര്‍ശയെ കുറിച്ച് വിശുദ്ധ ഖുറാനില്‍ നിന്നുള്ള ചില സൂക്തങ്ങള്‍ ആണ് താഴെ കൊടുത്തിരിക്കുന്നത്.
--------------------------------------------------
ഒരാള്‍ക്കും മറ്റൊരാള്‍ക്ക് വേണ്ടി ഒരു ഉപകാരവും ചെയ്യാന്‍ പറ്റാത്ത ഒരു ദിവസത്തെ നിങ്ങള്‍ സൂക്ഷിക്കുക. (അന്ന്) ഒരാളില്‍ നിന്നും ഒരു ശുപാര്‍ശയും സ്വീകരിക്കപ്പെടുകയില്ല. ഒരാളില്‍നിന്നും ഒരു പ്രായശ്ചിത്തവും മേടിക്കപ്പെടുകയുമില്ല. അവര്‍ക്ക് ഒരു സഹായവും ലഭിക്കുകയുമില്ല. (2 : 48 )
ഒരാള്‍ക്കും മറ്റൊരാള്‍ക്കുവേണ്ടി ഒരു ഉപകാരവും ചെയ്യുവാന്‍ പറ്റാത്ത, ഒരാളില്‍ നിന്നും ഒരു പ്രായശ്ചിത്തവും സ്വീകരിക്കപ്പെടാത്ത, ഒരാള്‍ക്കും ഒരു ശുപാര്‍ശയും പ്രയോജനപ്പെടാത്ത, ആര്‍ക്കും ഒരു സഹായവും ലഭിക്കാത്ത ഒരു ദിവസത്തെ (ന്യായവിധിയുടെ ദിവസത്തെ) നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുക.(2:123)
സത്യവിശ്വാസികളേ, ക്രയവിക്രയമോ സ്നേഹബന്ധമോ ശുപാര്‍ശയോ നടക്കാത്ത ഒരു ദിവസം വന്നെത്തുന്നതിനു മുമ്പായി, നിങ്ങള്‍ക്ക് നാം നല്‍കിയിട്ടുള്ളതില്‍ നിന്ന് നിങ്ങള്‍ ചെലവഴിക്കുവിന്‍. സത്യനിഷേധികള്‍ തന്നെയാകുന്നു അക്രമികള്‍.(2:254)
അല്ലാഹു - അവനല്ലാതെ ദൈവമില്ല. എന്നെന്നും ജീവിച്ചിരിക്കുന്നവന്‍. എല്ലാം നിയന്ത്രിക്കുന്നവന്‍. മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല. അവന്റേതാണ് ആകാശഭൂമികളിലുള്ളതെല്ലാം. അവന്റെ അനുവാദപ്രകാരമല്ലാതെ അവന്‍റെയടുക്കല്‍ ശുപാര്‍ശ നടത്താനാരുണ്ട് ? അവരുടെ മുമ്പിലുള്ളതും അവര്‍ക്ക് പിന്നിലുള്ളതും അവന്‍ അറിയുന്നു. അവന്റെ അറിവില്‍ നിന്ന് അവന്‍ ഇച്ഛിക്കുന്നതല്ലാതെ (മറ്റൊന്നും) അവര്‍ക്ക് സൂക്ഷ്മമായി അറിയാന്‍ കഴിയില്ല. അവന്റെ അധികാരപീഠം ആകാശഭൂമികളെ മുഴുവന്‍ ഉള്‍കൊള്ളുന്നതാകുന്നു. അവയുടെ സംരക്ഷണം അവന്ന് ഒട്ടും ഭാരമുള്ളതല്ല. അവന്‍ ഉന്നതനും മഹാനുമത്രെ.(2:255)
തങ്ങളുടെ രക്ഷിതാവിങ്കലേക്ക് ഒരുമിച്ചുകൂട്ടപ്പെടുമെന്ന് ഭയപ്പെടുന്നവര്‍ക്ക് ഇത് (ദിവ്യബോധനം) മുഖേന നീ താക്കീത് നല്‍കുക. അവന്നു പുറമെ യാതൊരു രക്ഷാധികാരിയും ശുപാര്‍ശകനും അവര്‍ക്കില്ല. അവര്‍ സൂക്ഷ്മത പാലിക്കുന്നവരായേക്കാം.(6:51)
(അവരോട് അല്ലാഹു പറയും:) നിങ്ങളെ നാം ആദ്യഘട്ടത്തില്‍ സൃഷ്ടിച്ചത് പോലെത്തന്നെ നിങ്ങളിതാ നമ്മുടെ അടുക്കല്‍ ഒറ്റപ്പെട്ടവരായി വന്നെത്തിയിരിക്കുന്നു. നിങ്ങള്‍ക്ക് നാം അധീനപ്പെടുത്തിതന്നതെല്ലാം നിങ്ങളുടെ പിന്നില്‍ നിങ്ങള്‍ വിട്ടേച്ച് പോന്നിരിക്കുന്നു. നിങ്ങളുടെ കാര്യത്തില്‍ (അല്ലാഹുവിന്‍റെ) പങ്കുകാരാണെന്ന് നിങ്ങള്‍ ജല്‍പിച്ചിരുന്ന നിങ്ങളുടെ ആ ശുപാര്‍ശക്കാരെ നിങ്ങളോടൊപ്പം നാം കാണുന്നില്ല. നിങ്ങള്‍ തമ്മിലുള്ള ബന്ധം അറ്റുപോകുകയും നിങ്ങള്‍ ജല്‍പിച്ചിരുന്നതെല്ലാം നിങ്ങളെ വിട്ടുപോകുകയും ചെയ്തിരിക്കുന്നു.(6:94)
തീര്‍ച്ചയായും നിങ്ങളുടെ രക്ഷിതാവ് ആകാശങ്ങളും ഭൂമിയും ആറുദിവസങ്ങളിലായി സൃഷ്ടിക്കുകയും, പിന്നീട് കാര്യങ്ങള്‍ നിയന്ത്രിച്ചു കൊണ്ട് സിംഹാസനസ്ഥനാവുകയും ചെയ്ത അല്ലാഹുവാകുന്നു. അവന്‍റെ അനുവാദത്തിന് ശേഷമല്ലാതെ യാതൊരു ശുപാര്‍ശക്കാരനും ശുപാര്‍ശ നടത്തുന്നതല്ല. അവനത്രെ നിങ്ങളുടെ രക്ഷിതാവായ അല്ലാഹു. അതിനാല്‍ അവനെ നിങ്ങള്‍ ആരാധിക്കുക. നിങ്ങള്‍ ചിന്തിച്ചു മനസ്സിലാക്കുന്നില്ലേ?(10:3)
അല്ലാഹുവിന് പുറമെ, അവര്‍ക്ക് ഉപദ്രവമോ ഉപകാരമോ ചെയ്യാത്തതിനെ അവര്‍ ആരാധിച്ചു കൊണ്ടിരിക്കുന്നു. ഇവര്‍ (ആരാധ്യര്‍) അല്ലാഹുവിന്‍റെ അടുക്കല്‍ ഞങ്ങള്‍ക്കുള്ള ശുപാര്‍ശക്കാരാണ് എന്ന് പറയുകയും ചെയ്യുന്നു. (നബിയേ,) പറയുക: ആകാശങ്ങളിലോ ഭൂമിയിലോ ഉള്ളതായി അല്ലാഹുവിനറിയാത്ത വല്ലകാര്യവും നിങ്ങളവന്ന് അറിയിച്ചു കൊടുക്കുകയാണോ? അല്ലാഹു അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്നെല്ലാം എത്രയോ പരിശുദ്ധനും ഉന്നതനുമായിരിക്കുന്നു.(10:18)
ആര്‍ക്കും ശുപാര്‍ശ ചെയ്യാന്‍ അധികാരമുണ്ടായിരിക്കുകയില്ല. പരമകാരുണികനുമായി കരാറുണ്ടാക്കിയിട്ടുള്ളവനൊഴികെ.(19:87)
അവര്‍ പങ്കാളികളാക്കിയവരുടെ കൂട്ടത്തില്‍ അവര്‍ക്ക് ശുപാര്‍ശക്കാര്‍ ആരുമുണ്ടായിരിക്കുകയില്ല. അവരുടെ ആ പങ്കാളികളെത്തന്നെ അവര്‍ നിഷേധിക്കുന്നവരാവുകയും ചെയ്യും.(30:13)
ഇനി അവര്‍ക്ക് ശുപാര്‍ശക്കാരുടെ ശുപാര്‍ശയൊന്നും പ്രയോജനപ്പെടുകയില്ല.(74:48)
--------------------------------------------------
പരമ കാരുന്ന്യകനും കരുണാനിധിയുമായ അള്ളാഹു കാര്യങ്ങള്‍ അതിന്റെ ശരിയായ രീതിയില്‍ പഠിക്കുവാനും മനസിലാക്കുവാനുമുള്ള സൌഭാഗ്യം നമുക്ക് എല്ലാവര്ക്കും നല്‍കുമാരാവട്ടെ (ആമേന്‍)
Tuesday, 31 January 2012
SIGNS OF WEAK IMAAN..
Assalamu Alaikkum,
Here are the list of some signs of weak belief (imaan) just to compare with yourself and to find the strength of imaan, This is just for reminding and rejuvenating in case of the signs are true in our case.
1) Committing sins and not feeling any guilt.
2) Having a hard heart and no desire to read the Quran.
3) Feeling too lazy to do good deeds, e.g. being late for salah
4) Neglecting the Sunnah.
5) Having mood swings, for instance being upset about petty things and bothered and irritated most of the time.
6) Not feeling anything when hearing verses from the Quran, for example when Allah warns us of punishments and His promise of glad tidings.
7) Finding difficulty in remembering Allah and making dhikr.
8) Not feeling bad when things are done against the Shariah.
9) Desiring status and wealth.
10) Being mean and miserly, i.e. not wanting to part with wealth.
11) Ordering others to do good deeds when not practising them ourselves.
12) Feeling pleased when things are not progressing for others.
13) Being concerned with whether something is haram or halal only; and not avoiding makroo (not recommended) things.
14) Making fun of people who do simple good deeds, like cleaning the mosque.
15) Not feeling concerned about the situation of Muslims.
16) Not feeling the responsibility to do something to promote Islam.
17) Being unable to deal with calamities, for instance crying and yelling in funerals.
18) Liking to argue just for the sake of arguing without any proof.
19) Becoming engrossed and very involved with dunya, worldly things, i.e. feeling bad only when losing something in terms of material wealth.
20) Becoming engrossed and obsessive about ourselves.
Saturday, 7 January 2012
ഭക്തി വിതറിയ വ്യക്തിത്വം
ഇസ്‌ലാമിക ചരിത്രത്തില്‍ അതുല്യമായ വ്യക്തിത്വമാണ് ഉമറി(റ)ന്റേത്. എത്ര പറഞ്ഞാലും അണയാത്ത ആവേശത്തിന്റെ പേരാണത്. പിന്നെയും പിന്നെയും കേള്‍ക്കാന്‍ കൊതിക്കുന്ന ധീര ചരിത്രമാണത്. ആഴമേറിയ ഭക്തിയും അപൂര്‍വമായ കര്‍മജീവിതവും കൊണ്ട് നമ്മെയെന്നും പ്രചോദിപ്പിക്കുന്ന ഉന്നത ജീവിതമാണ് അദ്ദേഹത്തിന്റേത്. വാക്കും നിരീക്ഷണവുമെല്ലാം ദര്‍ശനങ്ങളായിത്തീര്‍ന്ന ഉമറിന്റെ ചരിത്രം സര്‍വകാലത്തേക്കും നിറവെളിച്ചം പൊഴിക്കുന്നു. പരലോക വിശ്വാസമാണ് ആ ജീവിതത്തെ എന്നും അസ്വസ്ഥമാക്കിയതും ആവേശഭരിതമാക്കിയതും. അകവും പുറവും കഴുകിത്തുടച്ച് പ്രതിഫല ജീവിതത്തെ കാത്തിരിക്കാന്‍ സദാ സന്നദ്ധനായിരുന്നു അദ്ദേഹം. പരലോകത്തെ കുറിച്ച ആശയും ആധിയും ആ കണ്ണുകളെ നനച്ചുകൊണ്ടേയിരുന്നു. സുഖാനന്ദങ്ങളെ മുഴുവന്‍ പുറംകാലുകൊണ്ട് തട്ടിമാറ്റി, വാഗ്‌ദത്ത ലോകത്തെ ഹൃദയത്തിലേറ്റുവാങ്ങാന്‍ ആ മഹാജീവിതത്തിന് സാധിച്ചു. ഭൗതിക കൗതുകങ്ങളെ മുഴുവന്‍ നിസ്സാരമായിക്കണ്ട് അഭൗതിക പ്രതീക്ഷയില്‍ ആ മനസ്സ് ആനന്ദിച്ചുകൊണ്ടേയിരുന്നു.
കൂട്ടുകാരനായ അബൂമുസല്‍ അശ്‌അരിയോട് ഉമര്‍(റ) ഒരിക്കല്‍ ചോദിച്ചു: ``പ്രവാചകനോടൊത്തുള്ള നമ്മുടെ ഇസ്‌ലാമിക ജീവിതവും ഹിജ്‌റയും യുദ്ധവും കര്‍മവുമെല്ലാം നമുക്ക് പ്രതിഫലാര്‍ഹമായിത്തീരുകയും, അങ്ങനെ നാം പരലോകത്ത് രക്ഷപ്പെടുകയും ചെയ്യില്ലേ?''
ഉമറേ, നാം സമരം ചെയ്‌തു. നമസ്‌കരിച്ചു. നോമ്പനുഷ്‌ഠിച്ചു. ധാരാളം നന്മ പ്രവര്‍ത്തിച്ചു. നമ്മിലൂടെ നിരവധി പേര്‍ ഇസ്‌ലാം സ്വീകരിച്ചു. അതിനെല്ലാം നമ്മള്‍ പ്രതിഫലം പ്രതീക്ഷിക്കുന്നു.''
ഇതുകേട്ട് ഉമര്‍ പൊട്ടിക്കരഞ്ഞു. കൊച്ചുകുഞ്ഞിനെപ്പോലെ തേങ്ങിക്കൊണ്ടിങ്ങനെ പറഞ്ഞു: ``ഉമറിന്റെ ആത്മാവ് ആരുടെ കൈയിലാണോ അവന്‍ തന്നെയാണ് സത്യം. അവയ്‌ക്കെല്ലാം പ്രതിഫലം ലഭിക്കുകയും അങ്ങനെ നേട്ട കോട്ടങ്ങളില്ലാതെ രക്ഷപ്പെടുകയും ചെയ്‌താല്‍ മതിയായിരുന്നുവെന്നാണ് എന്റെ ആഗ്രഹം.''
മറ്റൊരിക്കല്‍ ഖലീഫാ ഉമറിന്റെ വീട്ടിലെത്തിയ ഹഫ്‌സ്വുബ്‌നു അബില്‍ ആസ്വ്, അവിടെക്കണ്ട പരുക്കന്‍ റൊട്ടി കഴിക്കാതെ മാറിനിന്നു. അദ്ദേഹത്തോടുള്ള ഉമറിന്റെ മറുപടി ഇങ്ങനെയായിരുന്നു: ``അല്ലാഹുവാണ് സത്യം. എന്റെ നന്മകള്‍ കുറയുമെന്ന ഭയമില്ലായിരുന്നെങ്കില്‍ നിങ്ങളെപ്പോലെ ഞാനും സുഖജീവിതം നയിക്കുമായിരുന്നു. ഞാനാഗ്രഹിച്ചാല്‍ നിങ്ങളെക്കാള്‍ ധന്യജീവിതത്തിന് സാധിക്കും. പക്ഷേ, മുലപ്പാല്‍ പകരുന്ന ഉമ്മമാര്‍ പേടിച്ചു വിറച്ച് കുട്ടികളെ ശ്രദ്ധിക്കാതിരിക്കുകയും ഗര്‍ഭിണികള്‍ ഭയം കാരണം പ്രസവിച്ചുപോവുകയും ചെയ്യുന്ന ഭയങ്കര ദിവസത്തേക്ക് ഞാന്‍ അതെല്ലാം മാറ്റിവെച്ചിരിക്കുകയാണ്. തീര്‍ച്ചയായും ഞാന്‍ എന്റെ ഉത്തമ വിഭവങ്ങള്‍ മാറ്റിനിര്‍ത്തുകയാണ്:
``നിങ്ങളുടെ സുഖങ്ങളെല്ലാം ഐഹിക ജീവിതത്തില്‍ തന്നെ നിങ്ങളെടുക്കുകയും ആസ്വദിക്കുകയും ചെയ്‌തിരിക്കുന്നു''വെന്ന് അല്ലാഹു ചിലരെക്കുറിച്ച് പറഞ്ഞിട്ടില്ലേ?
``നിങ്ങളെ നാം വെറുതെ സൃഷ്‌ടിച്ചതാണെന്ന് നിങ്ങള്‍ വിചാരിക്കുന്നുണ്ടോ? നമ്മുടെ അടുത്തേക്ക് നിങ്ങള്‍ മടങ്ങുകയില്ലെന്നും?'' എന്ന ഖുര്‍ആന്‍ വചനം ഉമറിന്റെ നാവില്‍ പച്ചപിടിച്ചു കിടന്നു. അല്‌പം മാത്രം ഉറങ്ങി. അത്യാവശ്യമുള്ളപ്പോള്‍ മാത്രം വിശ്രമിച്ചു. രാത്രിയുടെ ആദ്യഭാഗം ജനസേവനത്തിനും അന്ത്യയാമങ്ങള്‍ പ്രാര്‍ഥനയ്‌ക്കുമായി നീക്കിവെച്ചു. സുന്ദരമായി ഖുര്‍ആന്‍ പാരായണം ചെയ്യാറുള്ള അബൂമുസല്‍ അശ്‌അരിയെ വിളിച്ചു വരുത്തി ഓതിക്കേള്‍ക്കും. സ്വര്‍ഗ-നരകങ്ങളെക്കുറിച്ചുള്ള വചനങ്ങള്‍ കേള്‍ക്കുമ്പോള്‍ കണ്ണുനിറയെ കണ്ണീര്‍ തുളുമ്പും. മദീനയിലെ തെരുവുകളിലും ഊടുവഴികളിലും കാണുന്ന കുഞ്ഞുങ്ങളോടെല്ലാം അവരുടെ ഖലീഫ പറയുന്നതിങ്ങനെ: ``പാപം ചെയ്യാത്ത കുഞ്ഞേ, ഈ പാപിക്കു വേണ്ടി പ്രാര്‍ഥിക്കുമോ?''
നമസ്‌കാരത്തിലെ അണികള്‍ ശരിപ്പെടുത്താന്‍ പ്രത്യേക ജോലിക്കാരെ നിയോഗിച്ചിരുന്ന അദ്ദേഹം തിരുനബി(സ)യുടെ ഓരോ ഉപദേശത്തെയും വലിയ പരിഗണനയോടെയാണ് സ്വീകരിച്ചത്. ധാരാളമായി ചിരിക്കുന്നതിനെ അദ്ദേഹം എതിര്‍ത്തു. ഭക്തി കുറയ്‌ക്കുകയും ഗൗരവം നഷ്‌ടപ്പെടുത്തുകയും ചെയ്യുമെന്നാണ് കാരണം പറഞ്ഞത്. ``തടിയും വയറും വര്‍ധിക്കുന്നത് സൂക്ഷിക്കുക. നമസ്‌കരിക്കാന്‍ വിഷമവും ശരീരത്തിന് പ്രയാസവും ആമാശയത്തിന് രോഗവും വരും. ആരോഗ്യം വര്‍ധിപ്പിക്കുക. സത്യവിശ്വാസികള്‍ക്ക് അതാണാവശ്യം'' എന്നും ഉപദേശിച്ചു. സുഹൃത്ത് അസ്‌ലമിന്റെ തമാശകളെ ആസ്വദിക്കുന്നത് ഉമറി(റ)ന് വലിയ ഇഷ്‌ടമായിരുന്നു.
തിരുനബി(സ) പറഞ്ഞു: ``ഉമറിനെപ്പോലെ പ്രിയങ്കരനായി ഭൂമിക്കു മുകളില്‍ എനിക്കാരുമില്ല. അദ്ദേഹത്തെക്കാള്‍ ധീരനായ മറ്റൊരാളെ ഞാന്‍ കണ്ടിട്ടില്ല. അത്രയും വിജ്ഞാനമുള്ള വേറൊരാളില്ല. നല്ലവരെ ഓര്‍ക്കുന്നത് ഉമറില്‍ നിന്ന് തുടങ്ങിക്കോളൂ.
അസത്യത്തെ സ്‌നേഹിക്കാന്‍ ഉമറിന് കഴിയില്ല. അദ്ദേഹത്തേക്കാള്‍ ശ്രേഷ്‌ഠനായൊരു മനുഷ്യന്റെ മേല്‍ സൂര്യനുദിച്ചിട്ടില്ല. ഉമറിന്റെ മനസ്സിലൂടെയും നാവിലൂടെയും സത്യം പുറത്തുവരുന്നു.''
അനസുബ്‌നു മാലിക്(റ)ന്റെ ഒരു വചനംകൊണ്ട് അവസാനിപ്പിക്കാം: ``മുന്‍ഗാമികള്‍ തങ്ങളുടെ മക്കളെ ഖുര്‍ആന്‍ പഠിപ്പിച്ചിരുന്നത് പോലെ അബൂബക്കറിനെയും ഉമറിനെയും സ്‌നേഹിക്കാന്‍ പഠിപ്പിച്ചിരുന്നു.''
Subscribe to:
Posts (Atom)
