Friday, 15 July 2016

സകാത്തിൻറെ അവകാശികൾ

സകാത്തിൻറെ അവകാശികൾ
  -----------------------------

*إِنَّمَا الصَّدَقَاتُ لِلْفُقَرَاءِ وَالْمَسَاكِينِ وَالْعَامِلِينَ عَلَيْهَا وَالْمُؤَلَّفَةِ قُلُوبُهُمْ وَفِي الرِّقَابِ وَالْغَارِمِينَ وَفِي سَبِيلِ اللَّهِ وَابْنِ السَّبِيلِ ۖ فَرِيضَةً مِنَ اللَّهِ ۗ وَاللَّهُ عَلِيمٌ حَكِيمٌ*
*" ദാനധര്‍മ്മങ്ങള്‍ (നല്‍കേണ്ടത്‌) ദരിദ്രന്‍മാര്‍ക്കും, അഗതികള്‍ക്കും, അതിന്‍റെ കാര്യത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും (ഇസ്ലാമുമായി) മനസ്സുകള്‍ ഇണക്കപ്പെട്ടവര്‍ക്കും, അടിമകളുടെ (മോചനത്തിന്‍റെ) കാര്യത്തിലും, കടം കൊണ്ട്‌ വിഷമിക്കുന്നവര്‍ക്കും, അല്ലാഹുവിന്‍റെ മാര്‍ഗത്തിലും, വഴിപോക്കന്നും മാത്രമാണ്‌. അല്ലാഹുവിങ്കല്‍ നിന്ന്‌ നിർബന്ധമാക്കപ്പെട്ടതത്രെ ഇത്‌. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്‌." - [തൗബ - 60].*
അവർ എട്ട് അവകാശികളാണ്. എട്ട് അവകാശികളിൽ അവർ പരിമിതമായതിനാൽ തന്നെ അവരല്ലാത്ത ആളുകൾക്ക് നൽകിയാൽ സകാത്ത് വീടുകയില്ല.

*1 -ദരിദ്രന്‍*: *الفقير*
➖➖➖➖➖➖➖

തന്‍റെ വാര്‍ഷിക വരുമാനം വാര്‍ഷിക ചിലവിന്‍റെ പകുതി പോലും തികയാത്തവനാണ് ഫഖീര്‍ . സമ്പത്തും തൊഴിലുമില്ലാത്തവനാണ് ഫഖീര്‍ എന്നും ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. 
ഉദാ: ഒരാള്‍ക്ക് ഒരു വര്ഷം ഒരു ലക്ഷം രൂപ ചിലവ് ഉണ്ട് എന്ന് കരുതുക. എന്നാല്‍ അയാളുടെ വാര്‍ഷിക വരുമാനം അര ലക്ഷം പോലും തികയുന്നില്ല എങ്കില്‍ അയാള്‍ ഫഖീര്‍ ആണ്. 
ഇബ്നു ഉസൈമീന്‍ (رحمه الله) പറയുന്നു: “ഒരാള്‍ക്ക് ഭക്ഷിക്കാനും, കുടിക്കാനും, താമസിക്കാനും, ധരിക്കാനുമുണ്ടോ എന്നത് മാത്രമല്ല പരിഗണിക്കുക. മറിച്ച് അയാള്‍ക്ക് തന്‍റെ ശരീരത്തെ തിന്മകളില്‍ നിന്നും തടുത്ത് നിര്‍ത്താന്‍ ആവശ്യമായ നികാഹും അവശ്യഘടകമാണ്. അതിനാല്‍ തന്നെ ഒരാള്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുകയും അയാളുടെ കയ്യില്‍ മഹറിനുള്ള പണം തികയാതെ വരികയും ചെയ്‌താല്‍, അയാള്‍ക്ക് വിവാഹം കഴിക്കാന്‍ ആവശ്യമായ പണം നാം നല്‍കും. അതുപ്പോലെ വിദ്യാര്‍ഥി അവന്‍ ആവശ്യക്കാരനാണെങ്കില്‍ അവന് ആവശ്യമായ പുസ്തകം മറ്റു കാര്യങ്ങള്‍ സകാത്തില്‍ നിന്നും നാം നല്‍കും”. (الشرح الممتع ج6 ص221).


*2*-  *അഗതികള്‍:* *المسكين*
➖➖➖➖➖➖➖➖➖
തന്‍റെ വാര്‍ഷിക വരുമാനം വാര്‍ഷിക ചിലവിന്‍റെ പകുതിയിലധികം ഉണ്ടെങ്കിലും അത് തികയില്ല. ഈ അവസ്ഥയില്‍ ഉള്ളവനാണ് മിസ്കീന്‍. ഫഖീറിനേക്കാള്‍ പ്രാരാബ്ധം കുറഞ്ഞവനാണ് മിസ്കീന്‍. ഇതാണ് ഇമാം മാലിക്(رحمه الله), ഇമാം ശാഫിഇ(رحمه الله), ഇമാം  അഹ്മദ്(رحمه الله) തുടങ്ങിയവരുടെ അഭിപ്രായം. ഈ അഭിപ്രായമാണ് ശൈഖ് ഇബ്ന്‍ ബാസ്(رحمه الله), ശൈഖ് ഇബ്നു ഉസൈമീന്‍(رحمه الله) തുടങ്ങിയവരും  ലിജ്നതുദ്ദാഇമയും സ്വീകരിച്ചിട്ടുള്ളത്.

أَمَّا ٱلسَّفِينَةُ فَكَانَتۡ لِمَسَٰكِينَ يَعۡمَلُونَ فِي ٱلۡبَحۡرِ فَأَرَدتُّ أَنۡ أَعِيبَهَا وَكَانَ وَرَآءَهُم مَّلِكٞ يَأۡخُذُ كُلَّ سَفِينَةٍ غَصۡبٗا
അല്ലാഹു പറയുന്നു: “ എന്നാല്‍ ആ കപ്പല്‍ കടലില്‍ ജോലിചെയ്യുന്ന ഏതാനും ദരിദ്രന്‍മാരുടെതായിരുന്നു. അതിനാല്‍ ഞാനത്‌ കേടുവരുത്തണമെന്ന്‌ ഉദ്ദേശിച്ചു. (കാരണം) അവരുടെ പുറകെ എല്ലാ (നല്ല) കപ്പലും ബലാല്‍ക്കാരമായി പിടിച്ചെടുക്കുന്ന ഒരു രാജാവുണ്ടായിരുന്നു”. – [ الكهف 79].
ഇവിടെ അവര്‍ക്ക് കപ്പലുള്ള കാര്യം പ്രതിപാദിച്ചതോടൊപ്പം തന്നെ അവരെ മിസ്കീനുകള്‍ എന്ന് വിശുദ്ധഖുര്‍ആന്‍ വിശേഷിപ്പിക്കുകയും ചെയ്തു. ധനമുള്ള, എന്നാല്‍ ആ ധനം തന്‍റെ പ്രാഥമിക ആവശ്യങ്ങള്‍ക്ക് തികയാത്തവര്‍ ആണ് മിസ്കീന്‍ എന്ന് ഇതില്‍ നിന്നും മനസ്സിലാക്കാം.

*3* *ഉദ്യോഗസ്ഥര്‍* *العاملون عليها*
➖➖➖➖➖➖➖➖➖

“സകാത്ത് അതിന്‍റെ ആളുകളില്‍ നിന്നും പിടിചെടുക്കുവാനും അവകാശികള്‍ക്ക് നല്‍കുവാനും ഭരണകൂടം അധികാരപ്പെടുത്തിയ ആളുകളാണവര്‍. അവര്‍ വെറും ശമ്പളക്കാരല്ല, അധികാരികളാണ്” – (الشرح الممتع).
വിശുദ്ധ ഖുര്‍ആനില്‍ സകാത്ത് പിരിചെടുക്കുന്നവരെ സംബന്ധിച്ച് പറഞ്ഞപ്പോള്‍ والعاملون عليها , എന്നാണ് പ്രയോഗിച്ചത്. ഇവിടെ على എന്നുപയോഗിച്ചത് അറബി വ്യാകരണ നിയമപ്രകാരം അവര്‍ക്കുള്ള അധികാരത്തെ സൂചിപ്പിക്കുന്നു. അതിനാല്‍ തന്നെ ഒറ്റപ്പെട്ട വ്യക്തികള്‍ പരസ്പരം നിയോഗിക്കുന്ന ആളുകളെ സകാത്ത് ഉദ്യോഗസ്ഥരായി കാണാനാവില്ല.

*4* *ഇസ്ലാമിനോട് മനസ്സുകള്‍ ഇണക്കപ്പെട്ടവര്‍* : *المؤلفة قلوبهم* 
➖➖➖➖➖➖➖➖➖
മൂന്ന് വിധം ആളുകള്‍ ആണ് ഈ ഗണത്തില്‍ പെടുന്നത്:

ഇസ്ലാമിലേക്ക് കടന്നുവരാന്‍ താല്പര്യം കാണിക്കുകയും ഇസ്ലാമിനെ ഇഷ്ടപ്പെടുകയും ചെയ്യുന്നവര്‍. അവര്‍ പ്രാരാബ്ധക്കാരും ആവശ്യക്കാരുമാണെങ്കില്‍ അവര്‍ക്ക് സകാത്തില്‍ നിന്നും നല്‍കും. ഇസ്ലാമിന്‍റെ സുന്ദരമായ നിയമങ്ങളെപ്പറ്റി അദ്ദേഹത്തിന് ബോധ്യപ്പെടുത്തിക്കൊടുക്കാനും, ഇസ്ലാമിനെക്കുറിച്ച് പഠിക്കുന്നതിന് പ്രചോദനം നല്‍കാനും അതുപകരിക്കുന്നു എന്ന വലിയൊരു യുക്തി കൂടി അതിന്‍റെ പിന്നിലുണ്ട്. ഉപദ്രവം ഇല്ലാതാക്കാന്‍ വേണ്ടി നല്കപ്പെടുന്നവര്‍. അതായത് ഇസ്ലാമിനോട് ശത്രുത വച്ച് പുലര്‍ത്തുകയും, ദ്രോഹം ചെയ്യുകയും ചെയ്യുന്ന ആളുകളുടെ ഉപദ്രവത്തെ തടയാന്‍ സകാത്തില്‍ നിന്നും നല്കാം. അവരുടെ പകയും വിദ്വേഷവും ശത്രുതയുമുള്ള മനസ്സിനെ ഇണക്കമുള്ള മനസ്സാക്കി മാറ്റാന്‍ വേണ്ടിയാണിത്. ഈ കാര്യം സൂചിപ്പിച്ചുകൊണ്ട് ശൈഖ് ഇബ്നു ഉസൈമീന്‍(رحمه الله) പറഞ്ഞ അര്‍ത്ഥവത്തായ ഒരു വാചകമുണ്ട്: “ചിലര്‍ക്ക് അവരുടെ ആവശ്യത്തെ പരിഗണിച്ചുകൊണ്ട്‌ സകാത്ത് നല്‍കപ്പെടുന്നു. എന്നാല്‍ മറ്റു ചിലര്‍ക്ക് നല്‍കപ്പെടുന്നത് അവര്‍ക്ക് നല്‍കല്‍ മുസ്ലിമീങ്ങള്‍ക്ക് ആവശ്യമാണ്‌ എന്നതിനാലുമാണ്”. - (الشرح الممتعv6).  (ഈ രണ്ടു രൂപത്തിലല്ലാതെ അമുസ്ലിമീങ്ങള്‍ക്ക് സകാത്തില്‍ നിന്നും ലഭിക്കുകയില്ല.) പുതുമുസ്ലിമീങ്ങളാണ് മൂന്നാമത്തെ വിഭാഗം. അവര്‍ പ്രാരാബ്ധക്കാരാണെങ്കില്‍ മുസ്ലിമീങ്ങള്‍ ആണെന്ന നിലക്ക് തന്നെ അവര്‍ സകാത്ത് അര്‍ഹിക്കുന്നവര്‍ ആണ്. എന്നാല്‍ വിശ്വാസം സ്വീകരിച്ചത് കാരണത്താല്‍ മറ്റു മുസ്ലിമീങ്ങള്‍ അനുഭവിക്കുന്നതിനേക്കാള്‍ കൂടുതല്‍ പ്രയാസം അനുഭവിക്കുന്നവരാണ് ഇവര്‍ എന്നത്കൊണ്ട് തന്നെ സഹായിക്കപ്പെടാന്‍ പ്രാരാബ്ധക്കാര്‍ എന്ന നിലക്കും പുതുമുസ്ലിമീങ്ങള്‍ എന്ന നിലക്കും കൂടുതല്‍ അര്‍ഹതയുണ്ട് എന്ന് സൂചിപ്പിക്കാനായിരിക്കണം പണ്ഡിതന്മാര്‍ അവരെ ഈ വിഭാഗത്തില്‍ പ്രത്യേകം എടുത്ത് പറഞ്ഞത്.


*5*-  *അടിമ മോചനം : *الرقاب*
➖➖➖➖➖➖➖➖➖
“الرقاب   എന്നതുകൊണ്ട്‌ ഇവിടെ ഉദ്ദേശിക്കപ്പെടുന്നത് യജമാനനുമായി മോച്ചനക്കരാറില്‍ ഏര്‍പ്പെട്ട അടിമയെ ആണ്. അന്യായമായി തടവിലാക്കപ്പെട്ട മുസ്ലിമീങ്ങളുടെ മോച്ചനത്തെയും ഈ ഗണത്തില്‍ പെടുത്താം. അടിമ മോചനത്തെക്കാള്‍ പ്രാധാന്യമര്‍ഹിക്കുന്നതാണല്ലോ അന്യായമായി തടവിലാക്കപ്പെട്ടവന്‍റെ മോചനം ”. – [الشرح الممتع].

മൂന്നു വിഭാഗം ആളുകള്‍ ഈ ഇനത്തില്‍ പെടുന്നു:  മോച്ചനക്കരാറില്‍ ഏര്‍പ്പെട്ട അടിമ.  അന്യായമായി തടവിലാക്കപ്പെട്ട വിശ്വാസി.  പീഡിപ്പിക്കപ്പെടുന്ന അടിമയെ പൂര്‍ണമായും വില നല്‍കി മോചിപ്പിക്കല്‍.


*6*-  *കടക്കാരൻ‍: *الغارمون*
➖➖➖➖➖➖➖➖➖
മറ്റുള്ളവര്‍ക്ക് സാമ്പത്തിക ബാധ്യതകള്‍ കൊടുത്ത് വീട്ടാനുണ്ടാവുകയും, എന്നാല്‍ വീട്ടാന്‍ സാധിക്കാതെ വരികയും ചെയ്യുന്നവര്‍ക്കാണ് കടക്കാര്‍ എന്ന് പറയുക.

കടക്കാര്‍ രണ്ടുവിധമുണ്ട്: 
സ്വന്തം ആവശ്യത്തിനുവേണ്ടി കടക്കാരനായവന്‍. കടം തിരിച്ചടക്കാന്‍ കഴിയാതെ വന്നാല്‍ മാത്രം സകാത്തില്‍ നിന്നും നല്‍കപ്പെടും.രണ്ടുപേര്‍ക്കിടയില്‍ പ്രശ്നം പരിഹരിക്കാനായി അന്യന്‍റെ ബാധ്യത ഏറ്റെടുത്തവന്‍. ധനികനാണെങ്കില്‍ പോലും സകാത്തില്‍ നിന്നും സഹായിക്കപ്പെടും.പ്രശ്നപരിഹാരത്തിനു വേണ്ടി അന്യന്‍റെ കടബാധ്യത ഏറ്റെടുത്തവന് സകാത്തില്‍ നിന്നും നല്‍കപ്പെടുന്ന രണ്ടാവസരങ്ങളും, നല്കപ്പെടാത്ത രണ്ടവസരങ്ങളും ശൈഖ് ഇബ്നു ഉസൈമീന്‍ (رحمه الله) പ്രതിപാദിച്ചിട്ടുണ്ട്‌:

നല്‍കപ്പെടുന്ന രണ്ടവസരങ്ങള്‍:
ഏറ്റെടുക്കുകയും അത് കൊടുത്ത് വീട്ടാന്‍ സാധിക്കാതെ വരികയും ചെയ്‌താല്‍. സകാത്തില്‍ നിന്നും ധനസഹായം ഉണ്ടാകും എന്ന് പ്രതീക്ഷിച്ചാണ് അദ്ദേഹം അതേറ്റെടുത്തതെങ്കില്‍.
നല്‍കപ്പെടാത്ത രണ്ടവസരങ്ങള്‍:അല്ലാഹുവിന്‍റെ പ്രീതി മാത്രം ആഗ്രഹിച്ചുകൊണ്ട്‌ ഏറ്റെടുക്കുകയും അദ്ദേഹത്തിന് സ്വന്തമായി അത് അടച്ചുവീട്ടുവാന്‍ സാധിക്കുകയും ചെയ്‌താല്‍.സകാത്തില്‍ നിന്നും ധനസഹായം ആഗ്രഹിക്കാതെ ഏറ്റെടുക്കുകയും അദ്ദേഹത്തിന് സ്വന്തമായി അത് അടച്ചുവീട്ടുവാന്‍ സാധിക്കുകയും ചെയ്‌താല്‍.



*7*- *അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍: في سبيل الله*
➖➖➖➖➖➖➖➖➖
في سبيل الله  എന്നതിന് പൊതുവായ ഒരര്‍ത്ഥവും പ്രത്യേകമായ ഒരര്‍ത്ഥവും ഉണ്ട്. അല്ലാഹുവിന്‍റെ പ്രതിഫലം ലഭിക്കുന്ന പുണ്യകരമായ ഏത് മാര്‍ഗത്തിനും في سبيل الله    എന്ന് പറയാം. ഇതാണ് പൊതുവായ അര്‍ഥം. ജിഹാദ് അഥവാ അല്ലാഹുവിന്‍റെ മാര്‍ഗത്തിലുള്ള ധര്‍മ്മസമരം ഇതാണ് പ്രത്യേകമായ അര്‍ഥം. ആ അര്‍ത്ഥമാണ് ഇവിടെ ഉദ്ദേശിക്കുന്നത്.

في سبيل اللهഎന്ന പദത്തിന്‍റെ അടിസ്ഥാനത്തില്‍ എല്ലാ നല്ലകാര്യങ്ങള്‍ക്കും സകാത്ത് ഉപയോഗിക്കാം എന്ന വാദം ദുര്‍ബലമാണ്‌. ശൈഖ് ഇബ്നു ഉസൈമീന്‍ (رحمه الله) പറയുന്നു : “കാരണം നമ്മള്‍ ഈ ആയത്തിന്‍റെ പൊതുവായ അര്‍ത്ഥപ്രകാരം വ്യാഖ്യാനിച്ചാല്‍ ആയത്തിന്‍റെ ആരംഭത്തില്‍ إنما   എന്ന പ്രയോഗത്തിലൂടെ സകാത്തിന്‍റെ അവകാശികളെ അല്ലാഹു പരിമിതപ്പെടുത്തിയത് നിഷ്ഫലമാകും”. – (الشرح الممتع).
അഥവാ ഏതൊരു പുണ്യകര്‍മ്മത്തിനും സകാത്തില്‍ നിന്ന് നല്‍കാമെങ്കില്‍ 8 അവകാശികളെ പ്രത്യേകം എടുത്ത് പറഞ്ഞുകൊണ്ട് അവരില്‍ അവകാശികളെ പരിമിതപ്പെടുത്തേണ്ടതില്ലല്ലോ. മാത്രമല്ല ഈ ആയത്തില്‍ ഫീ സബീലില്ലാഹ് എന്നതുകൊണ്ട്‌ ഉദ്ദേശിക്കപ്പെടുന്നത് ജിഹാദ് ആണ് എന്ന് വിശദീകരിച്ചുകൊണ്ട് സ്വഹാബത്തില്‍ നിന്നും സ്വഹീഹായ അസറുകള്‍ വന്നിട്ടുമുണ്ട്.



*8* *വഴിമുട്ടിയ യാത്രക്കാരന്‍:  ابن السبيل*
➖➖➖➖➖➖➖➖➖
അല്ലാഹുവിന്റെ മാർഗത്തിനായി ഒഴിഞ്ഞു നിൽക്കുന്ന ആളുകൾക്കും, വഴിമുട്ടിയ യാത്രക്കാരനും ഇബ്നു സബീൽ എന്ന് പറയാം. അല്ലാഹുവിന്റെ മാർഗത്തിൽ ഇറങ്ങിത്തിരിച്ചവൻ എന്നർത്ഥം. വഴിമുട്ടിയ യാത്രക്കാരന് സുരക്ഷിതമായ ഇടത്തിലേക്ക്  എത്തിച്ചേരാനുള്ള യാത്രാചെലവ് സകാത്തില്‍ നിന്നും നല്‍കാം. തിന്മക്ക് വേണ്ടി യാത്രപുറപ്പെടുകയും വഴിമുട്ടുകയും ചെയ്ത ആള്‍ക്ക് സകാത്തില്‍ നിന്നും നല്‍കപ്പെടുകയില്ല. അയാള്‍ പശ്ചാത്തപിക്കുകയും, അയാളുടെ പശ്ചാത്താപം സത്യസന്ധമാണ്‌ എന്ന് മനസ്സിലാക്കാവുന്ന സൂചനകള്‍ ലഭിക്കുകയും ചെയ്തെങ്കിലല്ലാതെ.
കാരണം അല്ലാഹു പറയുന്നു :

*وَتَعَاوَنُواْ عَلَى ٱلۡبِرِّ وَٱلتَّقۡوَىٰۖ وَلَا تَعَاوَنُواْ عَلَى ٱلۡإِثۡمِ وَٱلۡعُدۡوَٰنِۚ وَٱتَّقُواْ ٱللَّهَۖ إِنَّ ٱللَّهَ شَدِيدُ ٱلۡعِقَابِ*
പുണ്യത്തിലും ധര്‍മ്മനിഷ്ഠയിലും നിങ്ങള്‍ അന്യോന്യം സഹായിക്കുക. പാപത്തിലും അതിക്രമത്തിലും നിങ്ങള്‍ അന്യോന്യം സഹായിക്കരുത്‌. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാകുന്നു”. – [المائدة2 ]

Tuesday, 12 July 2016

അനന്തരാവകാശം

അനന്തരാവകാശം വെച്ചപ്പോള്‍ ആദ്യത്തെ മൂന്ന്‍ മക്കള്‍ക്കും പറമ്പ് ഓഹരിയായി നല്‍കി. ഏറ്റവും ചെറിയ മകന്‍റെ ഓഹരി വീടും അത് നില്‍ക്കുന്ന സ്ഥലവും മാതാവിന്‍റെ കാലശേഷം എന്ന് എഴുതിയിരിക്കുന്നു. ഈ കാലശേഷം എന്ന് എഴുതുന്ന രീതിക്ക് ഇസ്‌ലാമിക പിന്‍ബലം ഉണ്ടോ ?. മാതാവിന്‍റെ കാലത്തിന് മുന്‍പേ ഈ മകന്‍റെ കാലം കഴിഞ്ഞാല്‍ അവന്‍റെ കുടുംബത്തിന് എന്താണ് ഉണ്ടാകുക ?.
ഉത്തരം:
الحمد لله و الصلاة والسلام على رسول الله ، وعلى آله و صحبه ومن والاه، وبعد؛
അല്‍ഹംദുലില്ലാഹ്… മരണശേഷം സ്വത്ത് എങ്ങനെ വിഹിതം വെക്കണം എന്ന് വളരെ കൃത്യമായി അല്ലാഹു നമുക്ക് പഠിപ്പിച്ചു തന്നിട്ടുണ്ട്. അത് പ്രകാരം മുകളില്‍ പറഞ്ഞ സ്വത്ത് ഓഹരി വെക്കേണ്ടത് ഇപ്രകാരമാണ്:

മയ്യത്തിന്‍റെ ഭാര്യ, നാല് മക്കള്‍ (ഒരു പെണ്ണും മൂന്ന്‍ ആണും) ആണ് അനന്തരാവകാശികള്‍ ആയുള്ളത്. മയ്യത്തിന്‍റെ മക്കള്‍ ജീവിച്ചിരിപ്പുള്ളതിനാല്‍ ഭാര്യക്ക്: 1/8 (എട്ടിലൊന്ന്). ആണ്‍ പെണ്‍ മക്കള്‍ ഇവിടെ അസ്വബയാണ്. അതായത് നിര്‍ണ്ണിതമായ ഓഹരി നല്‍കേണ്ടവര്‍ക്ക് നല്‍കിയ ശേഷം ബാക്കി വരുന്ന മുഴുവന്‍ സ്വത്തിനും അര്‍ഹരാകുന്നവര്‍.  അതുകൊണ്ടുതന്നെ മുകളില്‍ സൂചിപ്പിച്ച സാഹചര്യത്തില്‍ എട്ടിലൊന്ന് നല്‍കിയ ശേഷം ബാക്കി വരുന്ന സ്വത്ത് ആണിന് പെണ്ണിന്‍റെ ഇരട്ടി എന്ന രൂപത്തില്‍ വിഹിതം വെക്കും. (മരണപ്പെട്ട മയ്യത്തിന്‍റെ മാതാപിതാക്കള്‍ ജീവിച്ചിരിപ്പുള്ളതായി ചോദ്യകര്‍ത്താവ് സൂചിപ്പിച്ചിട്ടില്ല. അവര്‍ ജീവിച്ചിരിപ്പുണ്ട് എങ്കില്‍ ഓരോരുത്തര്‍ക്കും 1/6 (ആറിലൊന്ന്) വീതം ഉണ്ടാകും.

ചോദ്യകര്‍ത്താവ് ഉന്നയിച്ച സംഭവത്തില്‍ സ്വത്ത് വിഹിതം വെച്ചതില്‍ അപാകതകളുണ്ട്. ഒന്നിലധികം നിഷിദ്ധങ്ങള്‍ അതില്‍ കടന്നുവരുന്നുണ്ട്.

ഒന്ന്: മയ്യത്തിന്‍റെ സ്വത്ത് ഓഹരി വെക്കുമ്പോള്‍ ചില അനന്തരാവകാശികള്‍ക്ക് മാത്രം നല്‍കുകയും, മറ്റു ചിലരുടേത്, മറ്റൊരാളുടെ മരണത്തിന് ശേഷം എന്ന് നീട്ടി വെക്കുകയും ചെയ്യാന്‍ ഇസ്‌ലാമികമായി പാടില്ല. അത് ചോദ്യകര്‍ത്താവ് തന്നെ സൂചിപ്പിച്ചത് പോലെ അവകാശങ്ങള്‍ നഷ്ടപ്പെടാന്‍ കാരണമാകും. അതിനാല്‍ത്തന്നെ അത് അക്രമമാണ്. സാധാരണ നമ്മുടെ നാട്ടില്‍ പറയാറുള്ളത് പോലെ ‘ഉമ്മയെ അവന്‍ നോക്കാന്‍ വേണ്ടി’ എന്നതാണ് കാരണമായി പറയുന്നതെങ്കില്‍, ഉമ്മയെ നോക്കാന്‍ അവര്‍ക്കെല്ലാം തുല്യ ബാധ്യതയുണ്ട്. അത് ഇളയ പുത്രന്‍റെ മാത്രം ബാധ്യതയല്ല.

രണ്ട്: മയ്യത്തിന്‍റെ ഭാര്യയുടെ (അഥവാ അവരുടെ ഉമ്മയുടെ) ഓഹരിയെ സംബന്ധിച്ച് ഇതില്‍ പരാമര്‍ശമില്ല. മറിച്ച് ഒരു മകന് നല്‍കിയ സ്വത്തില്‍ അവന്‍റെ ഉമ്മയെ പങ്കാളിയാക്കിയിരിക്കുന്നു. ഇത് ഉമ്മയുടെയും, അതുപോലെ മകന്‍റെയും അവകാശങ്ങളില്‍ ഒരുപോലെയുള്ള കടന്നുകയറ്റമാണ്. ഉമ്മക്ക് തന്‍റെ അവകാശത്തില്‍ നിന്ന് പിന്‍വാങ്ങുകയും അത് നീതിപൂര്‍വകമായി മക്കള്‍ക്ക് നല്‍കുകയും ചെയ്യുന്നതില്‍ തെറ്റില്ല. പക്ഷെ അത് ജീവിതകാലത്ത് തന്നെ ആരോഗ്യത്തോടെ നില്‍ക്കുന്ന അവസ്ഥയില്‍ ചെയ്യണം.

മൂന്ന്‍:   ഉമ്മയുടെ മരണശേഷം ഇളയ മകന് ലഭിക്കും എന്നാണ് എഴുതിയിരിക്കുന്നത്. അഥവാ ശറഇന്‍റെ നിയമപ്രകാരം ഇത് വസ്വിയത്ത് ആണ്. കാരണം മരണശേഷം സ്വത്ത് ഇന്നയിന്ന രൂപത്തില്‍ നല്‍കണം എന്ന് എഴുതി വെക്കുന്നത് സാമ്പത്തികമായ വസ്വിയത്ത് ആണ്. മരണശേഷമേ അത് പ്രാബല്യത്തില്‍ വരൂ. പക്ഷെ അനന്തരാവകാശിയായ ഒരാള്‍ക്ക് വേണ്ടി സ്വത്ത് വസ്വിയത്ത് ചെയ്യാന്‍ പാടില്ല. അതിനാല്‍ത്തന്നെ ഇവിടെ ഉമ്മയുടെ മരണശേഷം മകന് എന്ന് എഴുതിയിരിക്കുന്നത്  അസാധുവായ വസ്വിയത്ത് ആണ്. നബി (സ) പറഞ്ഞു:
إن الله أعطى كل ذي حق حقه فلا وصية لوارث
“അല്ലാഹു ഓരോ അനന്തരാവകാശിക്കും അവരുടെ അവകാശങ്ങള്‍ കൃത്യമായി നിര്‍ണയിച്ചു നല്‍കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ അനന്തരാവകാശിയായ ഒരാള്‍ക്ക് വേണ്ടി വസ്വിയത്ത് ചെയ്യാന്‍ പാടില്ല.” – [തിര്‍മിദി: 2120 ,  അല്‍ബാനി : സ്വഹീഹ് صحيح الجامع : 1720 ].
അഥവാ തന്‍റെ അനന്തരാവകാശിയായ ആള്‍ക്ക് തന്‍റെ സ്വത്ത് വസ്വിയത്ത് ആയി എഴുതി വെക്കാന്‍ പാടില്ല.  അത് നിഷിദ്ധമാണ്. കാരണം മരണശേഷം അനന്തരാവകാശികള്‍ക്ക് അവരുടെ അനന്തരസ്വത്തില്‍ നിന്നുള്ള ഓഹരി അല്ലാഹു കൃത്യമായി നിര്‍ണ്ണയിച്ചിട്ടുണ്ട്. അതാണ്‌ അവര്‍ക്ക് ലഭിക്കുക. അതുകൊണ്ടുതന്നെ ഉമ്മയുടെ മരണശേഷം എന്ന നിലക്ക് എഴുതിവെച്ച വസ്വിയത്തിന് യാതൊരു പിന്‍ബലവുമില്ല. ഉമ്മയുടെ മരണശേഷം ഉമ്മയുടെ സ്വത്ത് ഉമ്മയുടെ അനന്തരാവകാശികള്‍ ആയ എല്ലാവര്‍ക്കും അര്‍ഹപ്പെട്ടതാണ്. ആ നിലക്ക് അത് ഇളയ മകന്‍റെ അവകാശം നഷ്ടപ്പെടാനുള്ള കാരണമാകും.

നാല്: ഒരാളുടെ വസ്വിയത്ത് (ഇവിടെ വസ്വിയത്ത് എന്നാല്‍ മരണശേഷം സ്വത്ത് നല്‍കുക എന്നതാണ് ഉദ്ദേശം എന്ന് സൂചിപ്പിച്ചുവല്ലോ)  അയാള്‍ക്ക് ഏത് സമയത്തും മാറ്റാം. അവകാശമായി ലഭിക്കേണ്ട സ്വത്ത് ഔദാര്യമായ വസ്വിയത്തിലേക്ക് ചേര്‍ക്കുന്നത് അവകാശം നഷ്ടപ്പെടാനുള്ള കാരണമായേക്കാം. ഇതും അക്രമമാണ്. അഥവാ അനന്തരാവകാശിക്ക് വസ്വിയത്ത് ചെയ്യുന്നു എന്ന നിഷിദ്ധവും, അവകാശമായി ലഭിക്കേണ്ട സ്വത്തിനെ എപ്പോഴും മാറ്റാവുന്ന മരണാനന്തരമുള്ള വസ്വിയത്ത് ആക്കി മാറ്റി എന്ന നിഷിദ്ധവും ഇവിടെ പ്രകടമാണ്.
മാത്രമല്ല ചോദ്യകര്‍ത്താവ് സൂചിപ്പിച്ച പോലെ ഈ ഇളയ മകന്‍ നേരത്തെ മരണപ്പെട്ടാല്‍ അത് കൂടുതല്‍ സ്വത്ത് തര്‍ക്കത്തിലേക്കും, ഒരുപക്ഷേ അദ്ദേഹത്തിന്‍റെ അനന്തരാവകാശികള്‍ക്ക് അര്‍ഹമായ അവകാശങ്ങള്‍ നഷ്ടപ്പെടാനുമെല്ലാം കാരണമാകുകയും ചെയ്തേക്കാം.

ശറഇന്‍റെ നിയമങ്ങള്‍ വളരെ വ്യക്തവും സ്പഷ്ടവുമാണ്. അതുകൊണ്ടുതന്നെ ചോദ്യകര്‍ത്താവിനോട് പറയാനുള്ളത് അല്ലാഹു കല്‍പിച്ച പ്രകാരമാണ് സ്വത്ത് വിഹിതം വെക്കേണ്ടത്. നേരത്തെ ഓഹരി വെച്ച രൂപം തിരുത്തി ഇപ്രകാരമാക്കുക:
മൊത്തം സ്വത്തിന്‍റെ എട്ടിലൊന്ന് മയ്യത്തിന്‍റെ ഭാര്യക്ക് (അഥവാ അവരുടെ ഉമ്മക്ക്) നല്‍കുക. ബാക്കി വരുന്ന സ്വത്ത് ആണിന് പെണ്ണിന്‍റെ ഇരട്ടി എന്ന രൂപത്തില്‍ വിഹിതം വെക്കുക. ഓരോരുത്തരുടെയും അവകാശങ്ങള്‍ ഇപ്പോള്‍ത്തന്നെ പതിച്ച് നല്‍കുക. ഒരുകൂട്ടര്‍ക്ക് മാത്രം നല്‍കുകയും, മറ്റൊരു കൂട്ടരുടേത് നീട്ടിവെക്കുകയും ചെയ്യാന്‍ പാടില്ല.
അവരുടെ ഉമ്മ സ്വത്ത് ആഗ്രഹിക്കുന്നില്ല എങ്കില്‍, അഥവാ മയ്യത്തിന്‍റെ ഭാര്യ   സ്വതാല്പര്യത്തോടെ തന്‍റെ വിഹിതം മക്കള്‍ എടുത്തോട്ടെ എന്ന് പറയുകയാണ്‌ എങ്കില്‍ അവിടെയും ചില നിബന്ധനകള്‍ ഉണ്ട്:

ഒന്ന്: അത് ഒരാള്‍ക്കായി മാത്രം നല്‍കാന്‍ പാടില്ല. കാരണം റസൂല്‍ (സ) പറഞ്ഞു : “നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും നിങ്ങളുടെ മക്കള്‍ക്കിടയില്‍ നീതി പുലര്‍ത്തുകയും ചെയ്യുക”. അതുകൊണ്ട് അത് അവര്‍ക്കിടയില്‍ എല്ലാവര്‍ക്കും തൃപ്തികരമായ രൂപത്തില്‍ വിഹിതം വെക്കുക. ഒരാള്‍ക്ക് സ്വതൃപ്തിയോടെ തന്‍റെ വിഹിതം മറ്റൊരാള്‍ക്ക് നല്‍കാം.

രണ്ട്: തന്‍റെ സ്വത്ത് പൂര്‍ണമായും മക്കള്‍ക്ക് നല്‍കല്‍ അനുവദനീയമാകണമെങ്കില്‍ അവര്‍ ആരോഗ്യവതിയായിരിക്കണം. രോഗശയ്യയില്‍ മരണം പ്രതീക്ഷിച്ച് നില്‍ക്കുന്ന അവസ്ഥയിലായിരിക്കാന്‍ പാടില്ല. കാരണം മരണം പ്രതീക്ഷിക്കുന്ന രൂപത്തിലുള്ള രോഗം ബാധിച്ച് കിടപ്പിലാണെങ്കില്‍ അവര്‍ക്ക് മൂന്നിലൊന്നില്‍ കൂടുതല്‍ തന്‍റെ സ്വത്തില്‍ നിന്ന് ദാനം ചെയ്യല്‍ അനുവദനീയമല്ല.  സഅദ് (റ) വിനോട് നബി (സ) അത് വിലക്കിയിട്ടുണ്ട്.
عن سعد بن أبي وقاص رضي الله عنه قال : مرضت مرضا أشفيت منه، فأتاني رسول الله صلى الله عليه و سلم يعودني، فقلت: يا رسول الله، إن لي مالا كثيرا وليس يرثني إلا ابنتي، أفأتصدق بثلثي مالي ؟ ،  قال: لا ، قلت: فالشطر ، قال: لا ، قلت :  فالثلث ، قال: الثلث والثلث كثير ، إنك أن تترك ورثتك أغنياء خير لهم من أن تتركهم عالة يتكففون الناس.

സഅദ് ബിന്‍ അബീ വഖാസ് (റ) പറയുന്നു: “എനിക്ക്  മരണത്തെ മുന്നില്‍ക്കാണുന്ന രൂപത്തിലുള്ള അതികഠിനമായ രോഗം ബാധിച്ചു. ആ സന്ദര്‍ഭത്തില്‍ എന്നെ സന്ദര്‍ശിക്കാനായി റസൂല്‍ (സ) എന്‍റെ അരികിലേക്ക് വന്നു. അപ്പോള്‍ ഞാന്‍ പറഞ്ഞു: യാ റസൂലല്ലാഹ് .. എനിക്ക് ധാരാളം സമ്പാദ്യമുണ്ട്. എന്നാല്‍ എനിക്ക് അനന്തരാവകാശിയായി ഒരു മകള്‍ മാത്രമേ ഉള്ളൂ. ഞാന്‍ എന്‍റെ സ്വത്തിന്‍റെ മൂന്നില്‍ രണ്ട് ഭാഗം ദാനം ചെയ്യട്ടെ ?. നബി (സ) പറഞ്ഞു: പാടില്ല. ഞാന്‍ ചോദിച്ചു: എങ്കില്‍ പകുതി ?. അദ്ദേഹം പറഞ്ഞു: പാടില്ല. ഞാന്‍ ചോദിച്ചു: എങ്കില്‍ മൂന്നിലൊന്ന്. അദ്ദേഹം പറഞ്ഞു: മൂന്നിലൊന്ന് ആകാം. മൂന്നിലൊന്നുതന്നെ ധാരാളമാണ്.  നിന്‍റെ അനന്തരാവകാശികളെ ധനികരായി വിട്ടേച്ച് പോകുന്നതാണ്, മറ്റുള്ളവര്‍ക്ക് മുന്‍പില്‍ കൈനീട്ടുന്നവരായി അവരെ വിട്ടേച്ച് പോകുന്നതിനേക്കാള്‍ ഉത്തമം”.  – [നസാഇ: 3626, അല്‍ബാനി:സ്വഹീഹ്].

മക്കള്‍ മാത്രമായിരിക്കില്ലല്ലോ അവരുടെ അനന്തരാവകാശികള്‍. അതുകൊണ്ട് മരണം പ്രതീക്ഷിച്ച് കിടക്കുന്ന വേളയില്‍ സ്വത്ത് പൂര്‍ണമായും ദാനമായി നല്‍കുന്നത് നിഷിദ്ധമാണ്. അത് മക്കള്‍ക്കാണ് നല്‍കുന്നത് എങ്കില്‍പ്പോലും. എന്നാല്‍ ആരോഗ്യവാനായ വേളയില്‍ അബൂബക്കര്‍ (റ) ചെയ്തത് പോലെ  ഒരാള്‍ക്ക് തന്‍റെ സ്വത്ത് പൂര്‍ണമായും ദാനം നല്‍കാം. പക്ഷെ അത് മക്കള്‍ക്കാണ് നല്‍കുന്നത് എങ്കില്‍ നീതിപൂര്‍വകവും പരസ്പര തൃപ്തികരവുമായ രൂപത്തില്‍ നല്‍കണം എന്നത് പ്രത്യേകം ശ്രദ്ധിക്കണം. അത് ഏറെ വിശദീകരിക്കേണ്ട ഒരു വിഷയമാണ്. മറ്റൊരു അവസരത്തിലാകാം… ഇന്‍ ഷാ അല്ലാഹ്.

മൂന്ന്: തന്‍റെ സ്വത്ത് മരണശേഷം എന്ന രൂപത്തില്‍ അവര്‍ വസ്വിയത്ത് ചെയ്യുകയാണ് എങ്കില്‍ അത് അനന്തരാവകാശിയുടെ പേരിലാകുവാനോ, മൂന്നിലൊന്നില്‍ കൂടുതലാകുവാനോ പാടില്ല. മരണപ്പെടുന്ന വേളയില്‍ മയ്യത്തിന്‍റെ അനന്തരാവകാശിയായ ആള്‍ക്ക് മയ്യത്ത് സ്വത്ത് വസ്വിയത്ത് ചെയ്തിട്ടുണ്ടെങ്കില്‍ ആ വസ്വിയത്തിന് യാതൊരു വിലയുമില്ല. കാരണം ആ വസ്വിയത്ത് ശറഇന്‍റെ നിയമപ്രകാരം അസാധുവാണ്. അതുപോലെ മൂന്നിലൊന്നില്‍ കൂടുതല്‍ അനന്തരാവകാശിയല്ലാത്ത ഒരാള്‍ക്ക് വസ്വിയത്ത് ചെയ്ത് വെച്ചിട്ടുണ്ടെങ്കില്‍ അതില്‍ മൂന്നിലൊന്ന് മാത്രമേ നാം നല്‍കുകയുള്ളൂ. കാരണം മൂന്നിലൊന്നില്‍ കൂടുതല്‍ വസ്വിയത്ത് ചെയ്യുന്നത് നിഷിദ്ധമാണ്.

അതിനാല്‍ത്തന്നെ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം  മക്കള്‍ക്ക് സ്വത്ത്  നല്‍കുകയാണ് എങ്കില്‍ അത് മരണശേഷം എന്ന് എഴുതിവെക്കാന്‍ പാടില്ല. ജീവിതകാലത്ത് നല്‍കാം. മരണശേഷം ഒരോരുത്തര്‍ക്കും അനന്തരാവകാശ നിയമമനുസരിച്ച് മാത്രമാണ് നല്‍കുക. അതുപോലെ തന്‍റെ ചില മക്കള്‍ക്ക് നല്‍കിയത് പോലെ നീതിപൂര്‍വകമാന്‍ നല്‍കാത്തവര്‍ക്ക് നല്‍കാന്‍ ഉദ്ദേശിക്കുന്നവര്‍ അത് ജീവിതകാലത്ത് തന്നെ നല്‍കണം. ചിലര്‍ മരണശേഷം എന്ന് എഴുതി വെക്കുന്നത് കാണാം. എന്നാല്‍ ആ വസിയത്തിന് യാതൊരു സാധുതയുമില്ല. കാരണം അനന്തരാവകാശിക്ക് സ്വത്ത് വസ്വിയത്ത് ചെയ്യാന്‍ പാടില്ല. ചെയ്‌താല്‍ തന്നെ അതിന് യാതൊരു പരിഗണനയുമില്ല.

ഇവിടെ സാന്ദര്‍ഭികമായി സൂചിപ്പിക്കാനുള്ള മറ്റൊരു കാര്യം വീട് ഏറ്റവും ചെറിയ മകന് നല്‍കണം എന്നും , ഉമ്മയെ നോക്കേണ്ടത് അവനാണ് എന്നുമുള്ള ഒരു തെറ്റിദ്ധാരണ നമ്മുടെ നാട്ടില്‍ വ്യാപകമായി ഉണ്ട്. മറ്റ് അനന്തരാവകാശികള്‍ തൃപ്തിയോടെ വീട് അവന് നല്‍കുന്നുവെങ്കില്‍ അതില്‍ തെറ്റില്ല. അതല്ലയെങ്കില്‍ പരസ്പര തൃപ്തിയോടെ ഓഹരി വെക്കണം. ഒരാളുടെ ഓഹരി പണം നല്‍കി മറ്റൊരാള്‍ക്ക് വാങ്ങാം. എന്നാല്‍ സ്വത്ത് വിഹിതം വെക്കുമ്പോള്‍ വിട്ടുവീഴ്ചാ മനോഭാവം ഉണ്ടായിരിക്കാന്‍ ഓരോരുത്തരും ശ്രദ്ധിക്കണം.

ഇനി ഒരാള്‍ക്ക് വീടോ മറ്റോ നല്‍കുകയാണ് എങ്കില്‍, അതുമൂലം മറ്റുള്ളവരുടെ ഉമ്മയെയോ ഉപ്പയെയോ നോക്കേണ്ട ബാധ്യത അവിടെ അവസാനിക്കുന്നില്ല. അവരെ പരിചരിക്കാന്‍ മക്കളെല്ലാം ഒരുപോലെ കടപ്പെട്ടിരിക്കുന്നു

Thursday, 2 June 2016

നോമ്പിന്റെ മുന്നൊരുക്കങ്ങള്‍ ...

ഒരു സത്യവിശ്വാസി പ്രഭാതം മുതല് പ്രദോഷം വരെ സര്വശക്തനായ അല്ലാഹുവിന് വേണ്ടി അവന്റെ വിചാരവികാരങ്ങളെയും ഭക്ഷണ പാനീയങ്ങളെയും നിയന്ത്രിച്ചുനിര്ത്തുന്ന പ്രക്രിയക്കാണ് നോമ്പ് എന്ന് പറയുന്നത്നോമ്പ് മറ്റുള്ള ആരാധനാകര്മങ്ങള് പോലെയല്ലവളരെ ത്യാഗസമ്പൂര്ണമായ ഒരു കര്മമാണ്അഥവാ തനിക്ക് അനുവദിക്കപ്പെട്ട വസ്തു കയ്യെത്താവുന്ന ദൂരത്ത് തന്റെ മുന്നില് സജ്ജമായിട്ടും അല്ലാഹുവിന്റെ പ്രീതിയും പ്രതിഫലവും മാത്രം കാംക്ഷിച്ചുകൊണ്ട് അവനത് ത്യജിക്കുകയാണ്അതുകൊണ്ടുതന്നെയാണ് നബി(ഇപ്രകാരം അരുളിയത്: ``വല്ലവനും സത്യവിശ്വാസം സ്വീകരിച്ചുകൊണ്ടും അല്ലാഹുവിന്റെ പ്രതിഫലം കാംക്ഷിച്ചുകൊണ്ടും റമദാനില് നോമ്പ് അനുഷ്ഠിക്കുന്ന പക്ഷം അവന്റെ കഴിഞ്ഞുപോയ പാപങ്ങള് പൊറുക്കപ്പെടുന്നതാണ്.'' (ബുഖാരി)

ഖുദ്സിയായ ഒരു ഹദീസില്‍ അല്ലാഹു അരുളിയതായി നബി(പ്രസ്‌താവിക്കുകയുണ്ടായി: ``ആദമിന്റെ മകന്‍ (മനുഷ്യന്‍ചെയ്യുന്ന എല്ലാ കര്‍മങ്ങളും അവന്നുള്ളതാണ്‌നോമ്പൊഴിച്ച്‌തീര്‍ച്ചയായും അതെനിക്കുള്ളതാണ്‌ഞാനാണ്‌ അതിന്‌ പ്രതിഫലം നല്‌കുന്നവന്‍.'' (അഹ്‌മദ്‌മുസ്‌ലിംനസാഈ)

നോമ്പുതുറക്കുന്നതിനും അത്താഴത്തിനും വിഭവങ്ങള്‍ ഒരുക്കുന്ന വിഷയത്തില്‍ നാം വളരെയധികം മുന്നൊരുക്കങ്ങള്‍ നടത്താറുണ്ട്‌തൊണ്ണൂറു ശതമാനം മുസ്‌ലിംകളും അതില്‍ ബദ്ധശ്രദ്ധ പുലര്‍ത്തുന്നവരാണ്‌ഒരു പരിധിവരെ അത്‌ ആവശ്യവുമാണ്‌പക്ഷെനോമ്പുകാലം വിഭവസമൃദ്ധമായ ഭക്ഷണം കഴിച്ച്‌ തടിയും തൂക്കവും വര്‍ധിപ്പിച്ച്‌ ഒരു ആരാധനാകര്‍മം എന്നതിലുപരി അത്‌ ഒരാഘോഷമായി കണക്കാക്കുന്നവരാണ്‌ ചിലരെങ്കിലുംഎന്നാല്‍ ഏറ്റവും പ്രധാനമായും മുന്നൊരുക്കം നടത്തേണ്ടത്‌ നോമ്പ്‌ എന്ന കര്‍മം പ്രതിഫലം ലഭിക്കുന്നവിധം അനുഷ്‌ഠിക്കുന്ന വിഷയത്തിലാണ്‌അത്‌ നടത്തുന്നവര്‍ വളരെ വിരളമാണ്‌പലരും നോമ്പനുഷ്‌ഠിക്കുന്ന രൂപം കണ്ടാല്‍ അതിന്‌ അല്ലാഹുവിങ്കല്‍ നിന്നും പ്രതിഫലം ലഭിക്കുമോ എന്ന്‌ സംശയിച്ചുപോകുംപലരും അല്ലാഹുവിനു വേണ്ടി ഭക്ഷണപാനീയങ്ങളും വികാരവിചാരങ്ങളും നിയന്ത്രിച്ചു നിര്‍ത്താറുണ്ടെങ്കിലും അവന്റെ വാക്കുകളും കര്‍മങ്ങളും പ്രതിഫലം ലഭിക്കാവുന്ന വിധത്തിലുള്ള നോമ്പുകാരന്റേതായിരിക്കില്ലനബി(പറയുന്നു: ``ചീത്ത വാക്കുംപ്രവൃത്തിയും ആര്‍ ഉപേക്ഷ വരുത്തുന്നില്ലയോ അവന്‍ അവന്റെ ഭക്ഷണ പാനീയങ്ങള്‍ ഉപേക്ഷ വരുത്തണമെന്നതില്‍ അല്ലാഹുവിന്‌ യാതൊരുതാല്‍പര്യവുമില്ല.'' (ബുഖാരി)

മറ്റൊരു നബിവചനം ഇപ്രകാരമാണ്‌എത്ര നോമ്പുകാരുണ്ട്‌അവരുടെ നോമ്പ്‌കൊണ്ട്‌ ദാഹമല്ലാതെ മറ്റൊന്നും തന്നെ അവര്‍ നേടിയിട്ടില്ലഎത്ര നമസ്‌കാരക്കാരുണ്ട്‌ഉറക്കം നഷ്‌ടപ്പെടുത്തുക എന്നതല്ലാതെ മറ്റൊന്നുംതന്നെ അവരുടെ നമസ്‌കാരംകൊണ്ട്‌ അവര്‍ നേടിയിട്ടില്ല.'' (ദാരിമി)

അപ്പോള്‍ നോമ്പായിരുന്നാലും നമസ്‌കാരമായിരുന്നാലും അത്‌ നാം അനുഷ്‌ഠിക്കുന്നത്‌ അല്ലാഹുവും റസൂലും കല്‌പിച്ച രൂപത്തിലല്ലെങ്കില്‍ അത്‌ നമുക്ക്‌ ആഖിറത്തില്‍ മാത്രമല്ല ദുനിയാവിലും നഷ്‌ടമായിരിക്കുമെന്നാണ്‌ മേല്‍ ഹദീസുകള്‍ പഠിപ്പിക്കുന്നത്‌സാധാരണ സുബ്‌ഹ്‌ നമസ്‌കാരം കൃത്യമായി നിര്‍വഹിക്കുന്ന ചിലരെങ്കിലും നോമ്പുകാലത്ത്‌ അത്‌ ഉറങ്ങി നഷ്‌ടപ്പെടുത്തുന്നവരാണ്‌നോമ്പുകാരനായ ഒരു സത്യവിശ്വാസിക്ക്‌ റമദാനില്‍ തന്റെ പ്രവര്‍ത്തനങ്ങള്‍ എങ്ങനെയായിരിക്കണം എന്ന വിഷയത്തില്‍ കൃത്യമായ ഒരു കലണ്ടര്‍ ആവശ്യമാണ്‌നോമ്പുകാരന്‍ ആദ്യമായി തന്റെ മനസ്സിനെയാണ്‌ ശുദ്ധമാക്കേണ്ടത്‌സമൂഹത്തില്‍ സ്വയം മാന്യന്മാരായി പ്രഖ്യാപിക്കുന്ന ചിലരും സമൂഹം മാന്യന്മാരായി വിലയിരുത്തുന്ന പലരും കടുത്ത അസൂയയുടെയും ദുഷ്‌ടചിന്തകളുടെയും വക്താക്കളാണ്‌ എന്നത്‌ നമ്മുടെ അനുഭവസത്യമാണ്‌അസൂയ എന്നത്‌ എല്ലാ ദുസ്സ്വഭാവങ്ങളുടെയും മാതാവാണ്‌ രോഗത്തിന്‌ ചികിത്സയില്ലകണ്ണില്ലാത്ത രോഗമാണത്‌ ദുസ്സ്വഭാവത്തില്‍ നിന്നും മോചിതരായിട്ടുള്ളവര്‍ വിരളമാണ്‌മനസ്സ്‌ ശുദ്ധമല്ലെങ്കില്‍ നോമ്പ്‌ മാത്രമല്ലമറ്റൊരു സല്‍ക്കര്‍മവും അല്ലാഹു സ്വീകരിക്കുന്നതല്ല. `സുരക്ഷിതമായ ഹൃദയവുമായി അല്ലാഹുവിങ്കല്‍ ചെന്നവര്‍ക്കൊഴികെസമ്പത്തോ സന്താനങ്ങളോ പ്രയോജനപ്പെടാത്ത ദിവസം'' (ശുഅറാ 88-89). ``തീര്‍ച്ചയായും അതിനെ (മനസ്സിനെപരിശുദ്ധമാക്കിയവന്‍ വിജയം കൈവരിച്ചുഅതിനെ ദുഷിപ്പിച്ചവന്‍ പരാജയപ്പെടുകയും ചെയ്‌തു'' (ശംസ്‌ 8,9).  വിഷയത്തില്‍ വന്ന ഒരു നബിവചനം ഇപ്രകാരമാണ്‌: ``നിങ്ങള്‍ മനസ്സിലാക്കണംതീര്‍ച്ചയായും നമ്മുടെ ശരീരത്തിനുള്ളില്‍ ഒരു മാംസപിണ്ഡമുണ്ട്‌അത്‌ നന്നായിത്തീര്‍ന്നാല്‍ ശരീരം മുഴുവന്‍ നന്നായിത്തീരുംഅത്‌ ദുഷിച്ചുപോയാല്‍ ശരീരം മുഴുവന്‍ ദുഷിച്ചുപോകുംനിങ്ങള്‍ മനസ്സിലാക്കണംഅതാണ്‌ ഹൃദയം'' (ബുഖാരിമുസ്‌ലിം).

നമ്മുടെ ശരീരം നിയന്ത്രിക്കുന്നത്‌ മനസ്സാണ്‌മനസ്സിനെ മലീമസമാക്കാന്‍ പിശാച്‌ കഠിനമായ ശ്രമം നടത്തിക്കൊണ്ടിരിക്കുംനോമ്പ്‌നമസ്‌കാരം തുടങ്ങിയ ഏത്‌ ആരാധനാകര്‍മങ്ങളായിരുന്നാലും അതിന്റെ പ്രതിഫലം നമുക്ക്‌ ലഭിക്കാതിരിക്കാനും നമ്മെ നാശപ്പെടുത്താനും പിശാച്‌ പ്രയത്‌നം നടത്തുംഫലത്തില്‍ ദുനിയാവും ആഖിറവും അവന്‍ നമുക്ക്‌ നഷ്‌ടപ്പെടുത്തുംഅതിനാല്‍ നോമ്പുകാര്‍ പിശാചിന്റെ കെണിയില്‍ അകപ്പെടുന്നത്‌ സൂക്ഷിക്കേണ്ടതുണ്ട്‌അനാവശ്യം പ്രവര്‍ത്തിക്കാനും പറയാനും അവന്‍ നമ്മുടെ മനസ്സിനെ പ്രേരിപ്പിച്ചുകൊണ്ടേയിരിക്കുംനോമ്പുകാരനായാലും അല്ലെങ്കിലും ഇത്തരം സന്ദര്‍ഭങ്ങളില്‍ നാം ഇസ്‌ലാമില്‍ നിന്ന്‌ പുറത്തുപോകും എന്നാണ്‌ നബി(ഒരു ഹദീസിലൂടെ നമ്മെ പഠിപ്പിച്ചിട്ടുള്ളത്‌. ``ഒരു സത്യവിശ്വാസി വ്യഭിചരിക്കുമ്പോഴും കള്ളുകുടിക്കുമ്പോഴും കളവു നടത്തുമ്പോഴും സത്യവിശ്വാസിയായിക്കൊണ്ട്‌ വ്യഭിചരിക്കാനോകുടിക്കാനോകളവു നടത്താനോ അയാള്‍ക്ക്‌ സാധ്യമല്ല.'' (ബുഖാരിഇത്തരം സന്ദര്‍ഭങ്ങളില്‍ അയാള്‍ ഇസ്‌ലാമില്‍ നിന്നുതന്നെ പുറത്താണ്‌ എന്നതാണ്‌ മേല്‍ ഹദീസ്‌ നമ്മെ പഠിപ്പിക്കുന്നത്‌.

എന്നാല്‍ തഖ്‌വ സംഭരിച്ചുവെച്ച ഒരാള്‍ക്ക്‌ ഇത്തരം ഒരവസ്ഥ വരുന്നതല്ലഅതിനാല്‍ നോമ്പുകാരിലൂടെ ആര്‍ജിക്കേണ്ട ഏറ്റവും വലിയ ഗുണമാണ്‌ തഖ്‌വഅതുപോലെ നോമ്പിലൂടെ സംഭരിച്ചുവെക്കേണ്ടതും നോമ്പിന്റെ പ്രതിഫലം നിലനിര്‍ത്താന്‍ നിര്‍ബന്ധമായി ഉണ്ടായിരിക്കേണ്ടതുമായ ഗുണമാണ്‌ ക്ഷമവായില്‍ വെള്ളം വറ്റി വയറുവിശക്കുമ്പോള്‍ സ്വാഭാവികമായും നിസ്സാര പ്രശ്‌നത്തിന്റെ പേരില്‍ പോലും മുന്‍കോപം വരാന്‍ സാധ്യതയുണ്ട്‌സാധാരണയായി മുന്‍കോപമുള്ളവരെ സംബന്ധിച്ച്‌ പറയേണ്ടതുമില്ലഇത്തരക്കാര്‍ പെട്ടെന്ന്‌ എടുത്തുചാടി കയ്യാങ്കളിക്കുള്ള ശ്രമങ്ങള്‍ വരെ നടത്തുംഅത്തരക്കാര്‍ നോമ്പിലേക്ക്‌ പ്രവേശിക്കുന്നതിന്‌ മുമ്പുതന്നെ മുന്നൊരുക്കം എന്ന നിലയില്‍ `കോപിക്കുകയില്ലെന്ന്‌മനസ്സില്‍ ദൃഢപ്രതിജ്ഞയെടുക്കേണ്ടതാണ്‌.

 വിഷയത്തില്‍ വന്ന ഒരു ഹദീസ്‌ ശ്രദ്ധിക്കുക: ``നിങ്ങളില്‍ ഒരു വ്യക്തി നോമ്പു ദിവസത്തിലാണെങ്കില്‍ അയാള്‍ തോന്നിവാസം പറയുകയോ ബഹളമുണ്ടാക്കുകയോ ചെയ്യരുത്‌വല്ലവനും തന്നെ ചീത്തപറയുകയോ തന്നോട്‌ കയര്‍ക്കാന്‍ വരികയോ ചെയ്‌താല്‍ `ഞാന്‍ നോമ്പുകാരനാണ്‌എന്നു പറഞ്ഞ്‌ (കുഴപ്പത്തില്‍ നിന്നുംഒഴിഞ്ഞു മാറേണ്ടതാണ്‌'' (ബുഖാരിമുസ്‌ലിം).

നോമ്പിലേക്കു കടക്കുന്നതിനു മുമ്പു തന്നെ പാവങ്ങളെ സഹായിക്കുന്നതിനു വേണ്ടിയുള്ള മുന്നൊരുക്കവും തുടങ്ങിവെക്കേണ്ടതാണ്‌അതിനു പുറമെ ഖുര്‍ആന്‍ പാരായണംപഠനംപ്രാര്‍ഥനകള്‍തറാവീഹു നമസ്‌കാരംഇഅ്‌തികാഫ്‌ തുടങ്ങിയ എല്ലാ പുണ്യകര്‍മങ്ങളിലും പങ്കെടുത്ത്‌ അല്ലാഹുവിന്റെ പ്രതിഫലം കരസ്ഥമാക്കാനുള്ള ആസൂത്രണവും മുന്നൊരുക്കവും ഓരോ സത്യവിശ്വാസിയില്‍ നിന്നും ഉണ്ടായിരിക്കേണ്ടതാണ്‌.