Tuesday, 30 June 2009

In the Name Allah, The Most Beneficent, The Most Merciful

അസ്സലാമു അലൈക്കും,

അല്ലാഹുവിന്റെ
നാമത്തില്‍ നാന്‍ ബ്ലോഗ് തുടങ്ങട്ടെ. ഒരു പാടു നാളായി ഈ തരത്തിലുള്ള ഒരു ബ്ലോഗ് തുടങ്ങനെമെന്നു കരുതുന്നത്. പക്ഷെ ഇപ്പോഴാണ് അതിനുള്ള സമയം ഒത്തു വന്നത്. തീര്ച്ചയായും എല്ലാത്തിനും അതിന്റേതായ സമയം ഉണ്ടല്ലോ. ബ്ലോഗിന്റെ ലക്ഷ്യം സമൂഹത്തെ മൊത്തം നന്മയിലേക്ക് നയിക്കുക എന്നൊന്നും ഇല്ല. എന്നിരുന്നാലും എന്നെ കൊണ്ടു ആകുന്ന വിധത്തില്‍ എനിക്ക് അറിയാവുന്ന അല്ലെങ്കില്‍ എനിക്ക് കിട്ടുന്ന വിവരങ്ങളും അറിവും എന്നെ അറിയവുന്നവരുമായി പങ്കു വെക്കുക എന്ന ഉദ്ദേശ്യം മാത്രം ആണുള്ളത്.

എന്ത് കൊണ്ടു ബ്ലോഗ്?

തീര്ച്ചയായും മതപരമായും, രാഷ്ട്രിയ പരമായും, മറ്റും എന്റെ ജീവിതത്തില്‍ ഉണ്ടാകുന്ന വിഷയങ്ങളെ കുറിച്ചു മറ്റുള്ളവരുമായി പങ്കു വെച്ചു കൊണ്ടു തന്നെ എന്നിലുള്ള ശരിയെയും തെറ്റിനെയും മനസിലാക്കുക എന്നതാണ് ഇതിന്റെ പരമ പ്രധാനമായ ലക്ഷ്യം. ഇതില്‍ തീര്ച്ചയായും എന്റെ ആശയങ്ങളെ തിരുത്താനും ശരിയായരീതിയില്‍ മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ അറിയിക്കാനും ഉള്ള ഒരു വേദി ഉണ്ടായിരിക്കും.

കൂടാതെ, എനിക്ക് കിട്ടുന്ന എന്റെ നാടിനെ കുറിച്ചുള്ള വാര്‍ത്തകളും, മറ്റു സാമൂഹ്യ സേവന വിഷയങ്ങളും, വിദ്യഭ്യാസ പരമായ വിഷയങ്ങളും, ജോലി സംബന്ധിച്ചുളള വാര്‍ത്തകളും ഉണ്ടായിരിക്കും.

കാരുണ്യവാനായ ദൈവം നമ്മെ എല്ലാവരെയും അനുഗ്രഹിക്കട്ടെ.

എന്ന് വിനീതന്‍,
സാജിദ്‌ റഹ്മാന്‍ എം




1 comment: