അസ്സലാമു അലൈക്കും,
ജീവിതത്തിന്റെ പല ഘട്ടങ്ങളില്‍ ആയി പല ആവശ്യങ്ങള്‍ക്കുമായി നാം എല്ലാവരും കടം (അത് പണമായിട്ടോ അല്ലെങ്കില്‍ മറ്റു പല വസ്തുക്കളും ആയിട്ടോ) വാങ്ങുന്നവരും കൊടുക്കുനവരും ആണ്. കടം വാങ്ങുന്നതിന് മുന്പ് അത് ആവശ്യമാണോ, അത്യാവശ്യമാണോ, അതോ അനാവശ്യമാണോ ആരും ചിന്തിക്കാറില്ല. അതിനു ആദ്യം എന്താണ് ആവശ്യം, അത്യാവശ്യം, പിന്നെ അനാവശ്യം എന്നും നാം മനസിലാക്കേണ്ടതുണ്ട്.
ഇനി, കടം വാങ്ങുന്നവരും കൊടുക്കുന്നവരും നിര്‍ബന്ധം ആയും അത് എഴുതി വെക്കണം എന്ന് വിശുദ്ധ ഖുറാനില്‍ വ്യക്തമായി പ്രതിപാതിചിട്ടുണ്ട്. പക്ഷെ, നമ്മില്‍ എത്ര പേര്‍ വിശുദ്ധ ഖുറാനില്‍ പറഞ്ഞ പ്രകാരം ചെയ്യാറുണ്ട്. എന്ത് കൊണ്ടോ ആ കാര്യത്തില്‍ നാം എല്ലാവരും മടി കാണിക്കുന്നവരുമാണ്. താഴെ കൊടുത്ത സൂറ ബഖറയില്‍ നിന്നുള്ള സൂക്തം നോക്കുക..
"സത്യവിശ്വാസികളേ, ഒരു നിശ്ചിത അവധിവെച്ചു കൊണ്ട് നിങ്ങള്‍ അന്യോന്യം വല്ല കടമിടപാടും നടത്തിയാല്‍ നിങ്ങള്‍ അത് എഴുതി വെക്കേണ്ടതാണ്. ഒരു എഴുത്തുകാരന്‍ നിങ്ങള്‍ക്കിടയില്‍ നീതിയോടെ അത് രേഖപ്പെടുത്തട്ടെ. ഒരു എഴുത്തുകാരനും അല്ലാഹു അവന്ന് പഠിപ്പിച്ചുകൊടുത്ത പ്രകാരം എഴുതാന്‍ വിസമ്മതിക്കരുത്. അവനത് എഴുതുകയും, കടബാധ്യതയുള്ളവന്‍ (എഴുതേണ്ട വാചകം) പറഞ്ഞുകൊടുക്കുകയും ചെയ്യട്ടെ. തന്‍റെരക്ഷിതാവായ അല്ലാഹുവെ അവന്‍ സൂക്ഷിക്കുകയും (ബാധ്യതയില്‍) അവന്‍ യാതൊന്നും കുറവ് വരുത്താതിരിക്കുകയും ചെയ്യേണ്ടതാണ്. ഇനി കടബാധ്യതയുള്ള ആള്‍ വിവേകമില്ലാത്തവനോ, കാര്യശേഷിയില്ലാത്തവനോ, (വാചകം) പറഞ്ഞുകൊടുക്കാന്‍ കഴിവില്ലാത്തവനോ ആണെങ്കില്‍ അയാളുടെ രക്ഷാധികാരി അയാള്‍ക്കു വേണ്ടി നീതിപൂര്‍വ്വം (വാചകം) പറഞ്ഞു കൊടുക്കേണ്ടതാണ്. നിങ്ങളില്‍ പെട്ട രണ്ടുപുരുഷന്‍മാരെ നിങ്ങള്‍ സാക്ഷി നിര്‍ത്തുകയും ചെയ്യുക. ഇനി ഇരുവരും പുരുഷന്‍മാരായില്ലെങ്കില്‍ നിങ്ങള്‍ ഇഷ്ടപെടുന്ന സാക്ഷികളില്‍ നിന്ന് ഒരു പുരുഷനും രണ്ട് സ്ത്രീകളും ആയാലും മതി. അവരില്‍ ഒരുവള്‍ക്ക് തെറ്റ് പറ്റിയാല്‍ മറ്റവള്‍ അവളെ ഓര്‍മിപ്പിക്കാന്‍ വേണ്ടി. (തെളിവ് നല്‍കാന്‍) വിളിക്കപ്പെട്ടാല്‍ സാക്ഷികള്‍ വിസമ്മതിക്കരുത്. ഇടപാട് ചെറുതായാലും വലുതായാലും അതിന്റെ അവധി കാണിച്ച് അത് രേഖപ്പെടുത്തി വെക്കാന്‍ നിങ്ങള്‍ മടിക്കരുത്. അതാണ് അല്ലാഹുവിങ്കല്‍ ഏറ്റവും നീതിപൂര്‍വ്വകമായതും, സാക്ഷ്യത്തിന് കൂടുതല്‍ ബലം നല്‍കുന്നതും, നിങ്ങള്‍ക്ക് സംശയം ജനിക്കാതിരിക്കാന്‍ കൂടുതല്‍ അനുയോജ്യമായിട്ടുള്ളതും. എന്നാല്‍ നിങ്ങള്‍ അന്യോന്യം റൊക്കമായി നടത്തിക്കൊണ്ടിരിക്കുന്ന കച്ചവട ഇടപാടുകള്‍ ഇതില്‍ നിന്നൊഴിവാകുന്നു. അതെഴുതി വെക്കാതിരിക്കുന്നതില്‍ നിങ്ങള്‍ക്ക് കുറ്റമില്ല. എന്നാല്‍ നിങ്ങള്‍ ക്രയവിക്രയം ചെയ്യുമ്പോള്‍ സാക്ഷി നിര്‍ത്തേണ്ടതാണ്. ഒരു എഴുത്തുകാരനോ സാക്ഷിയോ ദ്രോഹിക്കപ്പെടാന്‍ പാടില്ല. നിങ്ങളങ്ങനെ ചെയ്യുകയാണെങ്കില്‍ അത് നിങ്ങളുടെ ധിക്കാരമാകുന്നു. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. അല്ലാഹു നിങ്ങള്‍ക്ക് പഠിപ്പിച്ചു തരികയാകുന്നു. അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു."(2 :282)
ഇതിനു പുറമേ ഒരുപാട് ഹദീസും അവതരിചിട്ടുണ്ട്. കടം ഉള്ളവരുടെ (അത് എന്ത് വസ്തുവായാലും) അത് കൊടുത്തു വീട്ടാതെ (അല്ലെങ്കില്‍ ആരങ്കിലും ഏല്‍ക്കാതെ) അവരുടെ മയ്യത്ത് നമസ്കാരം പോലും നമസ്കരിക്കാന്‍ പാടില്ല എന്ന് പ്രതിപാതിക്കുന്ന ഹദീസികളും നാം എല്ലാവരും വായിച്ചു മനസിലാക്കിയിട്ടുണ്ടാകും.
എന്നിട്ടും നമ്മില്‍ എത്രപ്പേര്‍ കടം വാങ്ങുമ്പോഴും കൊടുക്കുമ്പോഴും അത് എഴുതി വെക്കാറുണ്ട് . എന്ത് കൊണ്ടോ നമ്മില്‍ പല പേരും അത് ചെയ്യാറില്ല ... ഒരു പക്ഷെ മുന്നാമത് ഒരാള്‍ അറിയുമല്ലോ എന്നുള്ള വിചാരം ആയിരിക്കും എഴുതി വെക്കുന്നതില്‍ നിന്നും നമ്മെ പിന്തിരിപ്പിക്കുന്നത്. എന്നാല്‍ എല്ലാം അള്ളാഹു അറിയുന്നുണ്ട് എന്ന കാര്യം ഇതിലുടെ നാം വിസ്മരിച്ച് പോകുകയാണോ....
തീര്‍ച്ചയായും ഇതുകൊണ്ട് അള്ളാഹു കടമിടപാടു നടത്തുന്നവര്‍ക്ക് നന്മയും ഗുണകാംഷയും മാത്രമായിരിക്കും ഉധേഷിചിട്ടുള്ളത്.. ഇങ്ങനെ എഴുതി വെക്കുന്നത് കൊണ്ട് താഴെ പറയുന്ന ചില ഗുണങ്ങളും കടമിടപാടു നടത്തുന്നവര്‍ക്ക് ഉണ്ടാകും ...
- . ഇടപാട് നടത്തുന്നവരില്‍ ആരെങ്കിലും ഒരാളുടെ അഭാവത്തില്‍ സാക്ഷികള്‍ മുഖേന ഇടപാട് തീര്‍ക്കാവുന്നതാണ്.
- .തീര്‍ച്ചയായും മൂനാമത് ഒരാള്‍ അറിയുമല്ലോ എന്ന ഒരു ആശങ്ക കടം വാങ്ങുന്ന വ്യക്തിക്ക് ഒരു പക്ഷെ ഉണ്ടായേക്കാം .. അങ്ങനെ കടം വാങ്ങുന്നത് ഒഴിവവുകയോ അല്ലെങ്കില്‍ ആവര്തിക്കതിരിക്കുകയോ ചെയ്യാം.
ഇതിനെല്ലാം പുറമേ, ഖുറാനില്‍ പറഞ്ഞ രീതിയില്‍ കടമിടപാടു നടത്തുമ്പോള്‍ തീര്‍ച്ചയായും അള്ളാഹു ഉദ്ദേശിച്ച പ്രതിഫലം നമുക്ക് ലഭിക്കുകയും ചെയ്യും.
അള്ളാഹു നമ്മെ എല്ലാവരെയും ഖുര്‍ആന്‍ പഠിക്കുവാനും അതനുസരിച്ച് ജീവിക്കുവാനും അനുഗ്രഹിക്കുമാറാകട്ടെ .... (ആമീന്‍)
jazakallah khair
ReplyDelete